ചർമ്മത്തിലും വയറിലും ഉണ്ടാകുന്ന ഈ ബുദ്ധിമുട്ടുകൾ അവഗണിക്കരുത്;നിശബ്ദഹൃദയാഘാതം ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയാം

സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ അപക സാധ്യതകള്‍ എന്തൊക്കെയെന്ന് അറിയാം

ചർമ്മത്തിലും വയറിലും ഉണ്ടാകുന്ന ഈ ബുദ്ധിമുട്ടുകൾ അവഗണിക്കരുത്;നിശബ്ദഹൃദയാഘാതം ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയാം
dot image

ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍പോലും ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. ഒരാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന ആശങ്കയാണ് ചുറ്റുപാടുമുള്ളവര്‍ക്ക്. നിശബ്ദമായി ഉണ്ടാകുന്ന ഹൃദയാഘാതം(സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്) ഉണ്ടാകുന്നതിന് മുന്‍പ് പല ലക്ഷണങ്ങളും ശരീരം കാണിക്കാറുണ്ട്. തലവേദന, ഉറക്ക പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ സൈലന്റ് അറ്റാക്ക് ഉണ്ടാകുന്നതിന് മുന്‍പ് ശരീരത്തില്‍ കാണുന്ന ചില ലക്ഷണങ്ങളാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

silent heart attack

സൈലന്റ് അറ്റാക്ക് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വളരെ കുറച്ച് ലക്ഷണള്‍ മാത്രം കാണിക്കുന്നതാണ്. ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന സാധാരണ നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഒരു നിശബ്ദ ഹൃദയാഘാതത്തിന് ഉണ്ടാവണമെന്നില്ല.
എന്നാല്‍ ഏതൊരു ഹൃദയാഘാതത്തെയും പോലെ നിശബ്ദ ഹൃദയാഘാതത്തിലും ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ഹൃദയപേശികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു.

silent heart attack

രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ തുടങ്ങുകയും ഇത് രക്തപ്രവാഹത്തെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയൊക്കെയുണ്ടെങ്കില്‍ അവര്‍ക്ക് ഹൃദയാഘാത സാധ്യതയും കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. അനാരോഗ്യകരമായ ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങള്‍, ഉറക്കക്കുറവ് എന്നിവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്.

silent heart attack

സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ചില ലക്ഷണങ്ങള്‍

തലവേദന, വയറിലെ പ്രശ്‌നങ്ങള്‍

തലവേദനയും ഉറക്കക്കുറവും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതുപോലെതന്നെ മലബന്ധം, ഛര്‍ദി, ഗ്യാസ്, വയറുവേദ തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങള്‍ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

ചര്‍മ്മം പെട്ടെന്ന് വരണ്ട് പോവുക, ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക, തിണര്‍പ്പ് അനുഭവപ്പെടുക എന്നിവയൊക്കെ ശരീരത്തിലെ വീക്കം മൂലവും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം മൂലവും സംഭവിക്കാം.

ശരീരത്തിലുണ്ടാകുന്ന വേദനകള്‍

പല്ലുകള്‍, തോളുകള്‍ അല്ലെങ്കില്‍ കൈകള്‍ എന്നിവയിലുണ്ടാകുന്ന വേദനയോ പിരിമുറുക്കമോ ഹൃദയാഘാത ലക്ഷണങ്ങളായി കണക്കാക്കാറുണ്ട്. ശരീരത്തില്‍ അനുഭവപ്പെടുന്ന ഇത്തരത്തിലുളള വേദനകള്‍ ഒരിക്കലും അവഗണിക്കരുത്. ഇത് സ്‌ട്രോക്കിനുള്ള സാധ്യതയും വര്‍ധിപ്പിച്ചേക്കാം.


ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് വളരെ അത്യാവശ്യമാണ്. ഇമേജിംഗ് പരിശോധനകളും എക്കോ കാര്‍ഡിയോഗ്രാം, ഇലക്ട്രോ കാര്‍ഡിയോഗ്രാം ഇവയൊക്കെ ഹൃദയാഘാത സാധ്യത കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights :Let us understand how a silent heart attack occurs and what the associated risks are

dot image
To advertise here,contact us
dot image