വൈഭവ് ഇല്ല, പകരം സഞ്ജു സാംസൺ; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തത് പുജാര

വരുന്ന ജൂലൈ ഒന്നാം തീയതി ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്

വൈഭവ് ഇല്ല, പകരം സഞ്ജു സാംസൺ; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തത് പുജാര
dot image

വരുന്ന ജൂലൈ ഒന്നാം തീയതി ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ഇപ്പോൾ ആദ്യ ടി20 മത്സരത്തിനായുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ചേതേശ്വർ പുജാര. സ്റ്റാർ സ്പോർട്സുമായി സംസാരിക്കുന്നതിനിടയിലാണ് പുജാര ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തത്തെയാണ് പുജാരയുടെ പ്ലെയിങ് ഇലവൻ. മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരെയാണ് അദ്ദേഹം ടോപ് ത്രീയിൽ ഉൾപ്പെടുത്തിയത്. വൈഭാവിനെ ഉൾപ്പെടുത്തതിരുന്നത് കൗതുകം നിറഞ്ഞ ഒന്നായി കൂടി മാറിയിരിക്കുകയാണ്. മുൻപ് സാബ കരീമും ടീമിനെ തിരഞ്ഞെടുത്തപ്പോൾ വൈഭാവിനെ ഉൾപ്പെടുത്തിയിരുന്നില്ല.

'ഇന്ത്യയുടെ ടോപ്പ് ത്രീയില്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തന്നെയാണ് കളിക്കേണ്ടത്. ഇഷാന്‍ കിഷനും മലയാളി താരം സഞ്ജു സാംസണും തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. വൈഭവിന് അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഒന്നിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', പുജാര വ്യക്തമാക്കി. അതേസമയം, ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ തിലക് വർമയും ടോപ് ത്രീയിൽ ബാറ്റ് വീശാൻ സാധ്യതയുള്ള ബാറ്ററാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അഞ്ചാം നമ്പറിലും ആറാം നമ്പറിലും കളിക്കാൻ സാധിക്കുമെന്നും തിലക് തെളിയിച്ചിട്ടുണ്ടെന്നും പുജാര കൂട്ടിച്ചേർത്തു.

അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ തുടങ്ങിയവർ അടങ്ങിയ മികച്ച ബൗളർമാർ ഇന്ത്യയ്ക്ക് ഉണ്ട് എന്ന് പറഞ്ഞ അദ്ദേഹം, ടീമിൽ ഒരു സ്പിന്നറെ ഉൾപ്പെടുത്തുകയാണെങ്കിൽ ഫസ്റ്റ് ചോയ്‌സ് വരുൺ ചക്രവർത്തി ആയിരിക്കുമെന്നും നിരീക്ഷിച്ചു. നിലവിൽ പരിക്കിന്റെ പിടിയിലായ വരുൺ അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയിൽ കളിക്കുന്നില്ല. എന്നാൽ, ജൂലൈയിൽ ആരംഭിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content highlight: Cheteshwar Pujara picks India playing 11 against England

dot image
To advertise here,contact us
dot image