സൗദിയിൽ മലയാളി പ്രവാസി ഉറക്കത്തിനിടയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു

സൗദിയിൽ മലയാളി പ്രവാസി ഉറക്കത്തിനിടയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
dot image

ഉച്ചഭക്ഷണത്തിന് പിന്നാലെ താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവിൽ പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ - 50) ആണ് മരിച്ചത്. റിയാദിന് സമീപമുള്ള അൽഖർജ് മേഖലയിലെ ദിലത്തിലായിരുന്നു ഷാഹുൽ താമസിച്ചിരുന്നത്.

ഉറക്കത്തിനിടയിൽ ഷാഹുൽ ഹമീദിന് അസ്വസ്ഥത അനുഭവപ്പെടുന്നത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിൽ ഷാഹുൽ പ്രവാസിയായിരുന്നു. കൊവിഡ് കാലത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് പുതിയ വിസയിൽ വീണ്ടും സൗദിയിൽ തിരിച്ചെത്തി. പിന്നാലെ അൽഖർജിലെ പച്ചക്കറി വിപണന മേഖലയിൽ ജോലി ചെയ്തുവരികയുമായിരുന്നു.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള നടപടികൾ റിയാദിലുള്ള ബന്ധുവും സാമൂഹിക പ്രവർത്തകനുമായ ഷാജി മഠത്തിലിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ചോറ്റി പുതുപ്പറമ്പിൽ മുഹമ്മദ് - നസീമ ദമ്പതികളുടെ മകനാണ് ഷാഹുൽ. ഭാര്യ: റമീസ ഷാഹുൽ (ഫൗസി), മക്കൾ: യഹ്‌യ ഫാബി, ഫഹദ്.

Content Highlights: A Malayali expatriate working in Saudi Arabia died after reportedly suffering a heart attack while asleep. The sudden demise has shocked relatives, friends, and members of the expatriate community, with arrangements underway to complete legal formalities and repatriate the body.

dot image
To advertise here,contact us
dot image