'ഇത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിലക്കയറ്റം': ആപ്പിൾ ഉത്പന്നങ്ങളുടെ വില വർധനവില്‍ പ്രതികരിച്ച് ഇലോൺ മസ്‌ക്

ജൂണ്‍ 25ന് ആപ്പിള്‍ മാക്ബുക്കുകള്‍, ഐപാഡുകള്‍, ആപ്പിള്‍ ടിവി എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ വില ഒരു ലക്ഷം രൂപ വരെ വര്‍ധിച്ചു

'ഇത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിലക്കയറ്റം': ആപ്പിൾ ഉത്പന്നങ്ങളുടെ വില വർധനവില്‍ പ്രതികരിച്ച് ഇലോൺ മസ്‌ക്
dot image

ടെക്നോളജി വ്യവസായം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പ്രതിസന്ധി നേരിടുന്നതായി ഇലോണ്‍ മസ്‌ക്ക്. താരിഫുകള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ വ്യവസായത്തിന് വെല്ലുവിളിയാണെന്ന് മസ്‌ക്ക് ചൂണ്ടിക്കാട്ടി. കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, മെമ്മറി ചിപ്പുകള്‍, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ടെക്നോളജി വ്യവസായവും ഇതിന്റെ പ്രതിസന്ധി നേരിടുന്നതായി മസ്‌ക്ക് പറഞ്ഞു.

എന്നാല്‍ ഇതിനിടയില്‍ വേഗത്തില്‍ വളര്‍ന്നുവരുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ് എഐ എന്നും മസ്‌ക്ക് പറഞ്ഞു. എഐയുടെ ആവശ്യകത കുത്തനെ ഉയരുന്നത് ഉപഭോക്തൃ ഇലക്ട്രോണിക്‌സ് മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിന്റെ ഫലമായി സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങളുടെ വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ജൂണ്‍ 25ന് ആപ്പിള്‍ മാക്ബുക്കുകള്‍, ഐപാഡുകള്‍, ആപ്പിള്‍ ടിവി എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ വില ഒരു ലക്ഷം രൂപ വരെ വര്‍ധിച്ചു. ഇലക്ട്രോണിക്‌സ് വ്യവസായം ഇതുവരെ കാണാത്ത പ്രതിസന്ധിയാണിത്. എഐ ഡാറ്റാ സെന്ററുകളുടെ അതിവേഗ വികസനം മെമ്മറിയുടെയും സ്റ്റോറേജിന്റെയും ആവശ്യകത അസാധാരണമായി വര്‍ധിപ്പിച്ചു. ഇത്രയും വേഗത്തിലും ഇത്രയും വലിയ തോതിലും ഘടകങ്ങളുടെ വില ഉയരുന്നത് മുമ്പ് കണ്ടിട്ടില്ലെന്ന് മസ്‌ക്ക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൈക്രോസോഫ്റ്റും കണ്‍സോളുകളുടെ വില 150 ഡോളറിലധികം വര്‍ധിപ്പിച്ചു. കണ്‍സോളുകളിലെ സ്റ്റോറേജിന്റെയും മെമ്മറിയുടെയും വില 2.5 മടങ്ങിലേറെ വര്‍ധിച്ചിട്ടുണ്ട്. 2027 അവസാനത്തോടെ ഇത് വീണ്ടും ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ആപ്പിള്‍ സിഇഒ ടിം കുക്ക്, 40 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ ഏതൊരു മേഖലയിലും ഇതുപോലൊരു വിലവര്‍ധന കണ്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടു. സ്‌പേസ്എക്‌സ് സിഇഒ ഇലോണ്‍ മസ്‌കും ടിം കുക്കിന്റെ അഭിപ്രായത്തെ പിന്തുണച്ചു.

എഐ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഒരു മൂന്നാംഘട്ട പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. എഐ കമ്പനികള്‍ 2032ഓടെ ഏകദേശം 8 ട്രില്യണ്‍ ഡോളര്‍ എഐ ഇന്‍ഫ്രാസ്ട്രക്ചറിനായി ചെലവഴിക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഉപഭോക്തൃ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില കുത്തനെ ഉയര്‍ന്നു.

ആപ്പിള്‍ മാത്രമല്ല, മൈക്രോസോഫ്റ്റ്, സോണി തുടങ്ങിയ പ്രമുഖ കമ്പനികളും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും വലിയ വിലവര്‍ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളിലാണ്. ഈ പ്രവണത തുടരുകയാണെങ്കില്‍, ഈ വര്‍ഷം മുഴുവന്‍ ഉപഭോക്തൃ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തികഭാരം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

Content Highlights: AI Boom Pushes Apple, Xbox, and Consumer Electronics Prices to Record Highs

dot image
To advertise here,contact us
dot image