

കൊച്ചി: ഇന്ന് നടന്ന അമ്മ ജനറൽ ബോഡി കൃത്യയുള്ളതെന്ന് നടി അന്‍സിബ ഹസ്സൻ. എല്ലാ അംഗങ്ങളുടെയും അഭിപ്രായം കേള്‍ക്കാന്‍ തയ്യാറായെന്നും അന്‍സിബ പറഞ്ഞു. കഴിഞ്ഞ ഭരണ സമിതിക്ക് കൃത്യമായ വരവ് ചെലവ് കണക്കുകള്‍ ജനറൽ ബോഡിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം മുൻപ് പലതവണ അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നുവെന്നും അൻസിബ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അൻസിബയുടെ പ്രതികരണം.
ഓരോ തവണ വരവ് ചെലവ് കണക്കുകള്‍ ചോദിക്കുമ്പോഴും ബാലിശമായ പ്രതികരണങ്ങളാണ് ഭാരവാഹികളില്‍ നിന്നുണ്ടായത്. എന്നാല്‍ അവയൊന്നും ജനറല്‍ ബോഡിയില്‍ വിലപ്പോയില്ലെന്നും അന്‍സിബ പറഞ്ഞു. നടി നീന കുറുപ്പും താനും ഉന്നയിച്ച കാര്യങ്ങളും ജനറല്‍ ബോഡിയില്‍ ചര്‍ച്ചയായി. തനിക്ക് സംസാരിക്കാനുള്ള അവസരം സ്വയം ചോദിച്ചു വാങ്ങി. തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതില്‍ അമ്മയിലെ ഒരോ അംഗങ്ങള്‍ക്കും നന്ദി പറയുന്നു. ഉച്ചവരെ മുന്‍ കമ്മിറ്റി തനിക്ക് അവസരം നല്‍കിയിരുന്നില്ലെന്നും അന്‍സിബ പറഞ്ഞു.
താന്‍ മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച കാര്യങ്ങള്‍ വിശദമായി യോഗത്തില്‍ ഉന്നയിച്ചു. വരവ് ചെലവ് കണക്കുകളിലെ വ്യക്തതയില്ലായ്മയും താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് നീതി ലഭിച്ചു. എന്നാല്‍ നിയമപോരാട്ടം തുടരും. ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചരിത്രപരമായ തിരുമാനങ്ങളാണ് ഉണ്ടായത്. അമ്മയില്‍ നിന്ന് പോയവരെ തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു മുന്‍ ഭരണസമിതിയുടെ പ്രഖ്യാപനം. എന്നാല്‍ അവര്‍ക്ക് അതിന് സാധിച്ചില്ല. പുതിയ ഭരണ സമിതി അതിന് മുന്‍കൈ എടുക്കണമെന്നും ഔദ്യോഗികമായി തന്നെ അവരെ സംഘടനയിലേക്ക് ക്ഷണിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു.
ഇന്ന് ചേര്‍ന്ന 'അമ്മ' ജനറല്‍ ബോഡി യോഗം വളരെ നാടകീയതയോടെയാണ് അവസാനിച്ചത്. അമ്മയിലെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോന്‍ പ്രഖ്യാപിച്ചു. ശ്വേത മേനോന് പുറമേ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മിപ്രിയ, ജയന്‍ ചേര്‍ത്തല, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹന്‍, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ്, ജോയ് മാത്യു, അഞ്ജലി നായര്‍, ആശാ അരവിന്ദ്, കൈലാഷ് എന്നിവരും രാജിവെച്ചു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു.
അതേസമയം ഭരണസമിതി രാജിവെച്ചതിന് പിന്നാലെ സംഘടനയെ താല്‍ക്കാലികമായി നയിക്കാന്‍ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നടന്‍ ജഗദീഷ് പ്രഖ്യാപിച്ചിരുന്നു. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. രമേഷ് പിഷാരടി എംഎല്‍എയായിരിക്കും അഡ്ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, ആശ അരവിന്ദ്, ഷാജോണ്‍, കൃഷ്ണ പ്രഭ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Content Highlights: Actor Ansiba Hassan stated that the general body meeting held today was conducted in a transparent and organized manner.