ആരോഗ്യപൂർണ്ണമായ ജീവിതത്തിനായി ഒത്തുകൂടി യുഎഇ; അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആഘോഷിച്ചു

ആരോഗ്യത്തിന്റെയും മനശാന്തിയുടെയും സന്ദേശം പകർന്ന് കുവൈറ്റിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം ശ്രദ്ധേയമായി

ആരോഗ്യപൂർണ്ണമായ ജീവിതത്തിനായി ഒത്തുകൂടി യുഎഇ; അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആഘോഷിച്ചു
dot image

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി യുഎഇയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന പ്രധാന ചടങ്ങിൽ നയതന്ത്രജ്ഞരും പൊലീസുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ 1,600-ലധികം പേർ പങ്കെടുത്തു. ഇന്ത്യൻ കോൺസുലേറ്റ് ജനറലും ദുബായ് പൊലീസിന്റെ പോസിറ്റീവ് സ്പിരിറ്റ് കൗൺസിലും സംയുക്തമായാണ് ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ യോഗാ സെഷൻ സംഘടിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30 മുതൽ 6.30 വരെ നടന്ന ചടങ്ങിൽ വിവിധ പ്രായത്തിലുള്ള യോഗാ പ്രേമികൾ പങ്കാളികളായി. ഇതിനുപുറമേ, ദാനൂബ് സ്പോർട്സ് വേൾഡിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനുമായി സഹകരിച്ച് നടന്ന മറ്റൊരു ചടങ്ങിൽ 500-ലധികം പേർ പങ്കെടുത്തു.

ഇന്നലെ കുവൈറ്റിൽ 12-ാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സാൽമിയയിലെ ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പ്രധാന ചടങ്ങിൽ സ്വദേശികളും വിദേശികളുമടങ്ങുന്ന ആയിരക്കണക്കിന് പേർ പങ്കെടുത്തു. “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്ന ഈ വർഷത്തെ ആഗോള പ്രമേയം മുൻനിർത്തിയായിരുന്നു ആഘോഷങ്ങൾ.

ആരോഗ്യത്തിന്റെയും മനശാന്തിയുടെയും സന്ദേശം പകർന്ന് കുവൈറ്റിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം ശ്രദ്ധേയമായി. ഇന്ത്യൻ എംബസി സംഘടിപ്പിച്ച കൂട്ടായ യോഗാഭ്യാസത്തിൽ 2200-ലധികം പേരാണ് പങ്കുചേർന്നത്. പ്രായഭേദമന്യേയും വിവിധ രാജ്യങ്ങളിൽ നിന്നുമായെത്തിയവർ ഒരുമിച്ച് യോഗ പരിശീലനം നടത്തിയതോടെ ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയം അപൂർവ സംഗമത്തിന് വേദിയായി.

ഇന്ത്യൻ അംബാസഡറുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് യോഗ കമ്മിറ്റി പ്രസിഡന്റും പത്മശ്രീ ജേതാവുമായ ഷൈഖ ഷൈഖ അൽ സബാഹും അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയും ഏഷ്യൻ യോഗാസന സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റുമായ പത്മശ്രീ ജേതാവ് നൗഫ് മർവായിയും മുഖ്യാതിഥികളായിരുന്നു. ആരോഗ്യകരമായ ജീവിതത്തിനും മാനസിക സന്തുലിതാവസ്ഥയ്ക്കും യോഗ നൽകുന്ന സംഭാവനകൾ അവർ പങ്കുവെച്ചു.

Content Highlights: International Yoga Day was observed across the UAE with enthusiastic participation from residents, community groups, and wellness organizations. The celebrations focused on physical fitness, mental well-being, and the importance of yoga in achieving a healthier and more balanced lifestyle.

dot image
To advertise here,contact us
dot image