PMശ്രീ പദ്ധതി: 'തലയില്‍ ചാക്കാണോ മുണ്ടാണോ വി ഡി സതീശനും ടീമും ഇപ്പോള്‍ ഇട്ടിരിക്കുന്നത്', വിമർശിച്ച് VK സനോജ്

പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ആനുകൂല്യം സ്വീകരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മുന്‍മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

PMശ്രീ പദ്ധതി: 'തലയില്‍ ചാക്കാണോ മുണ്ടാണോ വി ഡി സതീശനും ടീമും ഇപ്പോള്‍ ഇട്ടിരിക്കുന്നത്', വിമർശിച്ച് VK സനോജ്
dot image

തിരുവന്തപുരം: പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി എംഎല്‍എ വി കെ സനോജ്. ആര്‍ എസ് എസ് ആഗ്രഹിക്കുന്ന തരത്തിലുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് വി കെ സനോജ് കുറ്റപ്പെടുത്തി. തങ്ങള്‍ തലയില്‍ മുണ്ടിട്ട് പി എം ശ്രീ നടപ്പിലാക്കിയെന്ന് അന്ന് പറഞ്ഞവരാണ് ഇന്ന് ഭരിക്കുന്നതെന്നും സനോജ് പറഞ്ഞു. തലയില്‍ മുണ്ടാണോ ചാക്ക് ആണോ വി ഡി സതീശനും ടീമും ഇപ്പോള്‍ ഇട്ടിരിക്കുന്നത്, അറബിക്കടലില്‍ വെള്ളം വറ്റിയിട്ടില്ല എന്ന് മന്ത്രി കെഎം ഷാജിയെ ഓര്‍മിപ്പിക്കുന്നു ചവറ്റുകൊട്ടയില്‍ എറിയുമെന്നു പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ ഉണ്ട് സതീശന്റെ വാക്കും പഴഞ്ചാക്കും ഒന്നാണെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.

പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ആനുകൂല്യം സ്വീകരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മുന്‍മന്ത്രി വി ശിവന്‍കുട്ടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോടതിയെ സമീപിക്കും എന്ന നില വന്നപ്പോഴാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത് . ലഭിച്ചത് എസ് എസ് കെ ഫണ്ടാണെന്നും പി എം ശ്രീയുമായി ഈ ഫണ്ടിന് യാതൊരു ബന്ധവുമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. പി എം ശ്രീയുടെ ഭാഗമായ ഒന്നും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്നും എഗ്രിമെന്റില്‍ നിന്ന് പിന്മാറാന്‍ യാതൊരു തടസ്സവുമില്ലെന്നും അതിനായി ഒരു നടപടിയും ക്രമവും ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ബി ജെ പിയുമായി ഒത്തുചേര്‍ന്ന് പോകാനാണെങ്കില്‍ സര്‍ക്കാരിന് ഇതുമായി മുന്നോട്ട് പോകാം. വ്യാജപ്രചാരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം പിന്മാറാന്‍ യാതൊരു തടസവും ഇല്ല ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് വ്യക്തമാക്കുന്ന തെളിവ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് പിഎം ശ്രീ നടപ്പാനാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ച് കത്ത് അയച്ചിരുന്നു. മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് അയച്ച കത്താണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്.

കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുനെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനര്‍ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlight : VK Sanoj Criticizes Government Move Over PM SHRI Scheme

dot image
To advertise here,contact us
dot image