

അഫ്ഗാനിസ്ഥാന്‍ എ ടീമിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയുടെ 15 വയസ്സുകാരന്‍ യുവതാരം വൈഭവ് സൂര്യവംശി. മത്സരത്തിനിടയില്‍ താരം എടുത്ത അവിശ്വസനീയമായ ഒരു ഡൈവിംഗ് ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ICYMI: Vaibhav Sooryavanshi took a stunner against Afghanistan A 👀pic.twitter.com/mwTJm5PZfH
— Cricbuzz (@cricbuzz) June 18, 2026
അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്‌സിന്റെ ആറാം ഓവറിലായിരുന്നു കളിയിലെ ഏറ്റവും മികച്ച ഈ നിമിഷം പിറന്നത്. ഇന്ത്യന്‍ ബൗളര്‍ അന്‍ഷുല്‍ കംബോജ് എറിഞ്ഞ പന്ത് അഫ്ഗാന്‍ താരം ഖാലിദ് താനിപാല്‍ ലെഗ് സൈഡിലേക്ക് അടിച്ചു. ഷോര്‍ട്ട് മിഡ്-വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സൂര്യവംശിയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്.
എന്നാല്‍ ആദ്യ ശ്രമത്തില്‍ താരത്തിന് പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. കൈവിട്ടുപോയ പന്ത് നിലത്തു വീഴുന്നതിന് തൊട്ടുമുമ്പ് വായുവില്‍ വശത്തേക്ക് ഡൈവ് ചെയ്ത് സൂര്യവംശി തന്റെ വലതുകൈപ്പത്തിക്കുള്ളില്‍ പന്ത് ഒതുക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യ വിജയം നേടുകയും ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു. ജൂൺ 21 നാണ് ഫൈനൽ.
Content highlights: