ജനങ്ങള്‍ക്കും ചരിത്ര സത്യങ്ങള്‍ക്കും എതിരാണ് പിഎം ശ്രീയെങ്കില്‍ പിന്‍വാങ്ങണം: സമസ്ത

പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കരുതെന്ന് എസ്‌കെഎസ്എസ്എഫ് വ്യക്തമാക്കി

ജനങ്ങള്‍ക്കും ചരിത്ര സത്യങ്ങള്‍ക്കും എതിരാണ് പിഎം ശ്രീയെങ്കില്‍ പിന്‍വാങ്ങണം: സമസ്ത
dot image

കോഴിക്കോട്: പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം നിലപാട് പറയുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അധികാരത്തിലേറിയാല്‍ പദ്ധതി നടപ്പാക്കില്ലെന്ന മുന്‍ നിലപാടില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ക്കും ചരിത്ര സത്യങ്ങള്‍ക്കും എതിരാണ് പിഎംശ്രീയെങ്കില്‍ അതില്‍ നിന്നും പിന്‍വാങ്ങേണ്ടതാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കരുതെന്ന് എസ്‌കെഎസ്എസ്എഫ് വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കരാറിനെ ശക്തമായി എതിര്‍ത്തു. സംഘപരിവാറിന് വഴങ്ങുന്നുവെന്ന ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് സര്‍ക്കാര്‍ ആണ്. പി എം ശ്രീ കേരള സാഹചര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും എസ്‌കെഎസ്എസ്എഫ് സെക്രട്ടറി ഒ പി അഷറഫ് പറഞ്ഞു.

പിഎംശ്രീയില്‍ രാഷ്ട്രീയ പോര് കടുക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാണ് തീരുമാനം. പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘനകളും സര്‍ക്കാരിനെതിരെ രംഗത്തുണ്ട്. പിഎംശ്രീയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എഐഎസ്എഫ്-എവൈഎസ്എഫ് എന്നിവര്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


10 മാസം മാത്രം അവശേഷിക്കുന്ന പദ്ധതി ധൃതി പിടിച്ച് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. വി ഡി സതീശന്‍ യൂടേണ്‍ മുഖ്യമന്ത്രി. പിഎംശ്രീക്ക് വേണ്ടി രൂപീകരിച്ച മന്ത്രി സഭ പിരിച്ചു വിടണമെന്നും പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍പ് എതിര്‍ത്ത പദ്ധതി സ്വന്തം വകുപ്പിലൂടെ നടപ്പാക്കുന്നതില്‍ പ്രതിരോധത്തിലാണ് മുസ്ലിം ലീഗ്.

Content Highlights: Samastha has stated that the PM SHRI scheme should be withdrawn if it is found to be against public interests and historical facts, adding to the ongoing debate surrounding the education initiative.

dot image
To advertise here,contact us
dot image