Get Ready Nolan Fans!, 'ദി ഒഡീസി' പ്രീമിയർ ഷോയ്ക്കായി ഇന്ത്യയിൽ എത്താനൊരുങ്ങി നോളനും ടോം ഹോളണ്ടും

ഇത് ആദ്യമായിട്ടാണ് ഒരു നോളൻ സിനിമയുടെ പ്രീമിയർ ഷോ ഇന്ത്യയിൽ നടത്തുന്നത്

Get Ready Nolan Fans!, 'ദി ഒഡീസി' പ്രീമിയർ ഷോയ്ക്കായി ഇന്ത്യയിൽ എത്താനൊരുങ്ങി നോളനും ടോം ഹോളണ്ടും
dot image

തന്‍റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ജൂലൈ 17 നാണ് ചിത്രം ആഗോള റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ നോളൻ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഒഡീസിയുടെ പ്രീമിയർ ഷോയ്ക്കായി നോളനും നടന്മാരായ ടോം ഹോളണ്ട്, മാറ്റ് ഡാമൻ എന്നിവർ ഇന്ത്യയിലേക്ക് എത്തുന്നു എന്നാണ് റിപ്പോർട്ട്. ദി ഒഡീസിയുടെ ഇന്ത്യയിലെ പ്രീമിയർ മുംബൈയിലെ ഫീനിക്സ് പല്ലേഡിയം മാളിലെ പിവിആർ ഐക്കൺ ഐമാക്സിൽ ആണ് നടക്കാൻ ഒരുക്കുന്നത്. പ്രീമിയർ ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് ആദ്യമായിട്ടാണ് ഒരു നോളൻ സിനിമയുടെ പ്രീമിയർ ഷോ ഇന്ത്യയിൽ നടത്തുന്നത്. ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്.

24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. പതിവ് നോളൻ സിനിമകളെ പോലെ ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ഒഡീസി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഗംഭീര ആക്ഷനും സിനിമയിൽ ഉണ്ടാകുമെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നു. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇറ്റലി, മൊറോക്കോ, മാൾട്ട, ഗ്രീസ്, ഐസ്‌ലാൻഡ്, സ്കോട്ട്‌ലൻഡ്, വെസ്റ്റേൺ സഹാറ, ലോസ് ഏഞ്ചൽസ് തുടങ്ങി നിരവധി സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. റിലീസിന് ഒരു വർഷം മുമ്പേ തിരഞ്ഞെടുത്ത ചില തിയേറ്ററുകളിലേക്കുള്ള സിനിമയുടെ ടിക്കറ്റ് വില്പന ആരംഭിച്ചിരുന്നു. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്.

Content Highlights: Christopher Nolan is reportedly preparing for a special India visit in connection with the premiere of The Odyssey. Actor Tom Holland is also associated with the event buzz, adding to global excitement around the project. The development has generated strong anticipation among cinema fans in India.

dot image
To advertise here,contact us
dot image