ഗവിയില്‍ അങ്കണവാടി ജീവനക്കാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്

ഗവിയില്‍ അങ്കണവാടി ജീവനക്കാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
dot image

ഗവി: പത്തനംതിട്ട ഗവിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി സ്വദേശിനിയായ അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. 32വയസായിരുന്നു. പ്രദേശത്തെ മീനാര്‍ മൂന്ന് ഷെഡ് വളവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. സംഭവത്തില്‍ മൂഴിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്ന് സംശയമുണ്ട്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

റോഡില്‍ നിന്നും മാറി വനത്തിനോട് ചേര്‍ന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ വണ്ടിപ്പെരിയാര്‍ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Content Highlights: An Anganwadi worker was found dead in Gavi, prompting a police investigation

dot image
To advertise here,contact us
dot image