

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നേരിട്ട് വിളിച്ചു ചേര്‍ത്തതിൽ വിവാദം . യോഗാദിനാഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായിരുന്നു ജൂണ്‍ 16നായിരുന്നു യോഗം വിളിച്ചത്. ലോക്ഭവനിലായിരുന്നു യോഗം. ഇതിന് പിന്നാലെ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം ഗവര്‍ണര്‍ നേരിട്ട് വിളിച്ചത് ചട്ടവിരുദ്ധമാണെന്ന വിമർശനമാണ് ഉയരുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍വകലാശാല വൈസ് ചാൻസലർമാരും നാഷണര്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന മേധാവിയും പങ്കെടുത്തായിരുന്നു യോഗം. യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കാനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി അശോകിന് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഗവര്‍ണര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടനാ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത് വന്നിട്ടുണ്ട്.
സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ പിടിമുറുക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെ ഗവര്‍ണര്‍ വിളിച്ച യോഗം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭരണനിര്‍വഹണ പട്ടികയില്‍പ്പെടുന്ന അജണ്ടക്ക് മേലാണ് ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രതിപക്ഷ വിമര്‍ശനം. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ വൈസ്ചാന്‍സിലര്‍മാരുടേയോ ക്രമസമാധാന വിഷയങ്ങളിൽ പോലീസ് മേധാവിമാരുടേയോ യോഗം മാത്രമാണ് സാധാരണ ഗവര്‍ണര്‍ വിളിക്കാറുള്ളത്. ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഒരുക്കം വിലയിരുത്താന്‍ ഇതാദ്യമായാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത്. മുന്‍പ് എം ജി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ നിയമനങ്ങളും വിവാദമായിരുന്നു.
Content Highlights: The Governor has sparked controversy by convening a meeting of government departments, raising questions about alleged interference in the state's administrative functions. Read the latest developments and political reactions.