കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി സർക്കാർ നിയമിച്ചതിൽ രാഹുൽഗാന്ധി മറുപടി പറയണം: കെ എൻ ബാലഗോപാൽ

'എഐസിസി നേതൃത്വം ഇടപെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നത്'

കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി സർക്കാർ നിയമിച്ചതിൽ  രാഹുൽഗാന്ധി മറുപടി പറയണം: കെ എൻ ബാലഗോപാൽ
dot image

തിരുവനന്തപുരം: കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി യുഡിഎഫ് സർക്കാർ നിയമിച്ചതിൽ രാഹുൽഗാന്ധി മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം കെ എൻ ബാല​ഗോപാൽ എംഎൽഎ. എഐസിസി നേതൃത്വം ഇടപെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്നും മുൻ ധനകാര്യ മന്ത്രി ആരോപിച്ചു. രാഹുൽഗാന്ധിയെക്കൊണ്ട് മലയാളത്തിൽ പാട്ടുവരെ പാടിപ്പിച്ചു. പിണറായി വിജയനെ ഇ ഡി എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്ന് വരെ പറയിപ്പിച്ചു. സ്മാർട്ട് ക്രിയേഷന്റെ അഭിഭാഷകനാണെന്ന് അറിഞ്ഞിട്ടാണ് കെ ബി പ്രദീപിനെ നിയമിച്ചത്. മാധ്യമങ്ങൾ ഇത് പുറത്തുകൊണ്ട് വന്നില്ലായിരുന്നുവെങ്കിൽ കേസിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നും കെ എൻ ബാല​ഗോപാൽ ചോദിച്ചു. റിപ്പോർട്ടറിനോടായിരുന്നു കെ എൻ ബാലഗോപാലിൻ്റെ പ്രതികരണം.

ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് നേരത്തെ രാജിവെച്ചിരുന്നു. കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെടുകയായിരുന്നു. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു.

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യൽ സർക്കാർ പ്ലീഡറായി നിയമിച്ചതിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആശങ്ക അറിയിച്ചിരുന്നു. ശബരിമല സ്‌പെഷ്യൽ കമ്മീഷണറെയാണ് എസ്ഐടി ആശങ്ക അറിയിച്ചത്. അന്വേഷണ വിവരങ്ങൾ പ്രതികൾക്ക് ചോരുമെന്നാണ് എസ്‌ഐടി ചൂണ്ടിക്കാണിച്ചിരുന്നത്. നിർണായക രേഖകൾ കൈമാറുന്നതിലെആശങ്കയും എസ്ഐടി പ്രകടിപ്പിച്ചിരുന്നു സർക്കാരിനോട് ആശങ്ക പങ്കുവെയ്ക്കുന്നതിൽ എസ്‌ഐടിക്ക് സാങ്കേതികത തടസ്സമുണ്ട്. സ്‌പെഷ്യൽ കമ്മീഷണർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു.

ഇതിനിടെ സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപ് കുമാറിൻ്റെ നിയമനമെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. സ്മാർട്ട്‌ ക്രിയേഷൻസ് അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കിയ സംഭവം കേസ് അട്ടിമറിക്കാനും കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണമാണ് മുൻ നിയമമന്ത്രിയും സിപിഐഎം നേതാവുമായ പി രാജീവ് ഉന്നയിച്ചത്. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണിതെന്നും നടപടിയിൽ നിഗൂഢതയുണ്ടെന്നും പി രാജീവ് കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം. പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണെന്നും പി രാജീവ് ചേദിച്ചു. ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവർക്ക് വേണ്ടിയാണോ ഈ നിയമനമെന്നും പി രാജീവ് ചോദിച്ചിരുന്നു.

കെ ബി പ്രദീപിൻ്റെ നിയമനത്തിൽ യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുൻ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തിയിരുന്നു. സ്വർണ്ണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ അവരുടെ ഏജൻ്റ് തന്നെ സർക്കാർ വക്കീലാകുന്ന വിസ്മയം എന്നായിരുന്നു ബാലഗോപാലിൻ്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാലഗോപാലിൻ്റെ വിമർശനം. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് 'സ്വർണ്ണം പൂശിയെത്തിയ' യുഡിഎഫ് സർക്കാരിൻ്റെ വഞ്ചനയുടെ ചെമ്പ് ഒരോന്നായി തെളിയുന്നുവെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. വരും ദിവസങ്ങളിൽ സർക്കാരിന്റെ പല 'ചെമ്പുകളും' തെളിഞ്ഞുവരുമെന്നും ബാലഗോപാൽ പറഞ്ഞിരുന്നു.

ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് നേരത്തെ രാജിവെച്ചിരുന്നു. കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെടുകയായിരുന്നു. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു.

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യൽ സർക്കാർ പ്ലീഡറായി നിയമിച്ചതിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആശങ്ക അറിയിച്ചിരുന്നു. ശബരിമല സ്‌പെഷ്യൽ കമ്മീഷണറെയാണ് എസ്ഐടി ആശങ്ക അറിയിച്ചത്. അന്വേഷണ വിവരങ്ങൾ പ്രതികൾക്ക് ചോരുമെന്നാണ് എസ്‌ഐടി ചൂണ്ടിക്കാണിച്ചിരുന്നത്. നിർണായക രേഖകൾ കൈമാറുന്നതിലെആശങ്കയും എസ്ഐടി പ്രകടിപ്പിച്ചിരുന്നു സർക്കാരിനോട് ആശങ്ക പങ്കുവെയ്ക്കുന്നതിൽ എസ്‌ഐടിക്ക് സാങ്കേതികത തടസ്സമുണ്ട്. സ്‌പെഷ്യൽ കമ്മീഷണർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു.

Content Highlights: Kerala Minister K N Balagopal said that Rahul Gandhi should respond to the Kerala government's appointment of K B Pradeep as Devaswom Special Pleader. The statement has sparked political discussion over the controversial appointment.

dot image
To advertise here,contact us
dot image