

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽമാര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളത്തേക്ക് മാറ്റി. ഡോക്ടര്‍ രഞ്ജു രവീന്ദ്രനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ പ്രിന്‍സിപ്പാള്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്ദു പി എസിനെ പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡോ. അനുജ യു വിയെ വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. അനില്‍ രാജിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റി. ഡോ. അന്നപൂര്‍ണ്ണ വൈയെ ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായും ഡോ. ജയശ്രീയെ കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായും നിയമിച്ചു.
Content Highlights: Transfer of medical college principals ; Dr. Ranju Raveendran tvm Medical College Principal