തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞയാളുടെ കാലിൽ പുഴുവരിച്ചെന്ന് പരാതി

കൂടെയുണ്ടായിരുന്നവരാണ് കാലിൽ പുഴുവരിക്കുന്നത് കണ്ടത്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞയാളുടെ കാലിൽ പുഴുവരിച്ചെന്ന് പരാതി
dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞയാളുടെ കാലിൽ പുഴുവരിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിന്റെ ശസ്ത്രക്രിയ കഴിഞ്ഞ കാലിലാണ് പുഴുവരിച്ചത്. കാലിൽ പൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 28നായിരുന്നു അപകടം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നാണ് ഐസിയുവിൽ നിന്ന് രാജേന്ദ്ര പ്രസാദിനെ വാർഡിലേക്ക് മാറ്റിയത്. കൂടെയുണ്ടായിരുന്നവരാണ് കാലിൽ പുഴുവരിക്കുന്നത് കണ്ടത്. ചികിത്സപ്പിഴവിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കട്ടിലില്‍ നിന്ന് വീണ് രോഗി മരിച്ചതായി ഇന്ന് മറ്റൊരു പരാതിയും ഉയർന്നിരുന്നു. കൊല്ലം പേരയം സ്വദേശി വില്‍ഫ്രഡ്(62) ആണ് മരിച്ചത്. അഞ്ചാം വാര്‍ഡില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അപകടം. കട്ടിലില്‍ നിന്ന് വീണ് അര മണിക്കൂറിനകം വില്‍ഫ്രഡ് മരിച്ചു. മഞ്ഞപ്പിത്തം കരളിനെയും തലച്ചോറിനെയും ബാധിച്ചിരുന്നു. വിൽഫ്രഡിന് രോഗം മൂലം പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: A complaint has been filed alleging treatment error at Thiruvananthapuram Medical College Hospital, raising concerns over possible medical negligence and demanding an inquiry into the incident.

dot image
To advertise here,contact us
dot image