

യുഎഇയിൽ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെത്തെ വിലയേക്കാൾ ഗ്രാമിന് 10 ദിർഹത്തിലധികം ഇന്ന് കുറഞ്ഞിട്ടുണ്ട്. രാവിലെ മുതൽ തന്നെ സ്വർണ വിപണിയിൽ വ്യക്തമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. വൈകുന്നേരമായപ്പോൾ 24 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 536 ദിർഹമായും മലയാളി ഉപഭോക്താക്കൾ കൂടുതൽ വാങ്ങുന്ന 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 496 ദിർഹമായും വില കുറഞ്ഞു. 21 കാരറ്റ് സ്വർണ്ണത്തിന് 476 ദിർഹവും 18 കാരറ്റിന് 408 ദിർഹവുമാണ് ഇന്നത്തെ നിരക്ക്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.15 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,516 ഡോളറിലെത്തി. യുഎസ് ഡോളർ കരുത്താർജ്ജിച്ചതും അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നതുമാണ് സ്വർണ്ണത്തിന് തിരിച്ചടിയായത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുക്കാനിരിക്കുന്ന തീരുമാനത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നതും വിപണിയെ സ്വാധീനിച്ചു.
Content Highlights: Gold prices in the UAE have recorded a notable fall, with rates dropping by over 10 dirhams in a single day. The decline is linked to fluctuations in global market trends and investor sentiment.