'എന്റെ തീരുമാനം വ്യത്യസ്തമായിരുന്നു, അതിന് ഇവിടെ പ്രസക്തിയില്ല; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു'

'രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണം. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും'

'എന്റെ തീരുമാനം വ്യത്യസ്തമായിരുന്നു, അതിന് ഇവിടെ പ്രസക്തിയില്ല; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു'
dot image

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. തന്റെ തീരുമാനം വ്യത്യസ്തമായിരുന്നുവെന്ന് പി ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ അതിന് ഇവിടെ പ്രസക്തിയില്ല. ഹൈക്കമാന്‍ഡ് തീരുമാനത്ത ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. താന്‍ ആരുടെ പേരാണ് പറഞ്ഞത് എന്നത് പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പി ജെ കുര്യന്റെ പ്രതികരണം.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് സ്വാഭാവികമാണ്. എല്ലാ വഴികളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നത്. ജനാധിപത്യമില്ലാതെ, ഒരു നേതാവിന്റെ തീരുമാനത്തിന് അനുസരിച്ച് മാത്രം നില്‍ക്കുകയാണെങ്കില്‍ വൈകില്ലായിരുന്നു. കോണ്‍ഗ്രസില്‍ അങ്ങനെയല്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു.ഹൈക്കമാന്‍ഡ് തീരുമാനം രമേശ് ചെന്നിത്തലയും അംഗീകരിച്ചതാണ്. അതുകൊണ്ടാണ് അദ്ദേഹം കത്ത് നല്‍കിയത്. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണം. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും. എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന സതീശന്റെ നയം സ്വാഗതാര്‍ഹമാണ്. നല്ല തുടക്കമാണെന്നും പി ജെ കുര്യന്‍ പറഞ്ഞു.പ്രതിപക്ഷം ശക്തമായിരിക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. തിരുത്തല്‍ ശക്തിയായി പ്രതിപക്ഷം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം വരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവരും ജയ്റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് ഹൈക്കമാന്‍ഡ് അറിയിക്കുകയായിരുന്നു. ഇതേ സമയം രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചിരുന്നു.

Content Highlights- P J Kurien said his personal decision had been different but added that it was not relevant now and that he accepts the Congress high command’s decision on the Kerala Chief Minister selection

dot image
To advertise here,contact us
dot image