പ്രതിസന്ധികള്‍ മാറി; ഒടുവില്‍ സൂര്യയുടെ 'കറുപ്പ്' തിയേറ്ററിലെത്തി

ചിത്രത്തിന്‍റെ റിലീസ് തുടങ്ങിയതോടെ മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്.

പ്രതിസന്ധികള്‍ മാറി; ഒടുവില്‍ സൂര്യയുടെ 'കറുപ്പ്' തിയേറ്ററിലെത്തി
dot image

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ പ്രതിസന്ധികള്‍ മാറി തിയേറ്ററിലെത്തി. രാവിലെ 10 മണി മുതല്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ ആര്‍ ജെ ബാലാജി, കാര്‍ത്തി, തൃഷ, സായി അഭ്യാങ്കര്‍ തുടങ്ങിയവര്‍ തിയേറ്ററിലെത്തിയതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യ ഷോ കഴിയുമ്പോള്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചത്. മെയ് 14നാണ് ചിത്രം റിലീസിനെത്തുമെന്ന് അറിയിച്ചിരുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകള്‍ നടത്താന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രത്തിന്‍റെ പ്രദര്‍ശനം റദ്ദാക്കുകയായിരുന്നു.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രദര്‍ശനം ആരംഭിച്ചതോടെ ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്.

Content Highlights: Directed by RJ Balaji and starring Suriya, the film Karuppu has hit the theatres.

dot image
To advertise here,contact us
dot image