മുംബൈയോട് തോറ്റു; പഞ്ചാബിന്റെ തോൽ‌വിയിൽ കോളടിച്ചത് മറ്റ് ടീമുകൾക്ക്

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിംഗ്സ് പോരാട്ടത്തിൽ ആറ് വിക്കറ്റുകൾക്കായിരുന്നു മുംബൈയുടെ ജയം

മുംബൈയോട് തോറ്റു; പഞ്ചാബിന്റെ തോൽ‌വിയിൽ കോളടിച്ചത് മറ്റ് ടീമുകൾക്ക്
dot image

ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിംഗ്സ് പോരാട്ടത്തിൽ ആറ് വിക്കറ്റുകൾക്കായിരുന്നു മുംബൈയുടെ ജയം. പഞ്ചാബ് പരാജയപ്പെട്ടതോടെ മറ്റ് പല ടീമുകൾക്കും പ്ലേഓഫിലേക്കുള്ള സാധ്യതയേറി. പട്ടികയിൽ പഞ്ചാബിന് താഴെയുള്ള ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ്, എന്നി ടീമുകളുടെയും പട്ടികയിൽ മുകളിലുള്ള നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകളുടെയും പ്ലേഓഫ് സാധ്യതകളാണ് വർധിച്ചത്.

അക്കൗണ്ടിൽ 12 പോയിന്റ് ഭദ്രമാക്കിയിട്ടുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഇന്ന് നടക്കുന്ന ലക്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ മത്സരത്തില്‍ ജയം സ്വന്തമാക്കിയാൽ ചെന്നൈക്ക് 14 പോയിന്‍റുമായി പഞ്ചാബിനെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാനാകും. അവസാന രണ്ട് മത്സരങ്ങളിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും ഗുജറാത്ത് ടൈറ്റൻസിനെയുമാണ് ചെന്നൈക്ക് ഇനി നേരിടാനുള്ളത്. ഇപ്പോഴത്തെ ഇരുടീമുകളുടെയും ഫോം അനുസരിച്ച് സിഎസ്കെയ്ക്ക് ആ അവസാന കടമ്പകൾ കടക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സാണ് സാധ്യത ഉയര്‍ത്തിയ മറ്റൊരു ടീം. ആർആറിന് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ്, ഡല്‍ഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയ്ന്റ്സ് എന്നി ടീമുകളെയാണ് നേരിടേണ്ടത്.

പോയിന്റ് പട്ടികയിൽ മുന്നിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകളാണ് പ്ലേഓഫ് സാധ്യത ഉയർത്തിയ മറ്റ് ടീമുകൾ. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നിലവിൽ ഒന്നാം സ്ഥാനത്താണ് ആർസിബി. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിനും 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് ഉള്ളത്. മൂന്നാമതുള്ള സൺറൈസേഴ്‌സ് ഹൈദരാബാദാണ് മറ്റൊരു ടീം. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണ് അവരുടെ സമ്പാദ്യം. പോയിന്റ് നിലകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ലാത്തതിനാൽ പോയിന്റ് പട്ടികയിൽ സ്ഥാനം നിർണയിക്കുന്നതിൽ റൺറേറ്റ് പ്രധാന ഘടകമാവുകയും ചെയ്യും.

Content highlight: IPL 2026: MI beats PBKS playoff scenarios impact on other teams

dot image
To advertise here,contact us
dot image