'ഭയപ്പെടുന്ന നേതൃത്വമല്ല കോണ്‍ഗ്രസിന്റേത്; മുഖ്യമന്ത്രി ചർച്ചയില്‍ നടക്കുന്നത് ഉചിതമായ നടപടിക്രമം'

''ഇത്ര വലിയ ജന പിന്തുണയോടെ ഫലം വരുമ്പോള്‍ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയുണ്ടാവും"

'ഭയപ്പെടുന്ന നേതൃത്വമല്ല കോണ്‍ഗ്രസിന്റേത്; മുഖ്യമന്ത്രി ചർച്ചയില്‍ നടക്കുന്നത് ഉചിതമായ നടപടിക്രമം'
dot image

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് നേതൃത്വം തീരുമാനിച്ചാല്‍ ഇപ്പോള്‍ നടക്കുന്നത് തന്നെയാണ് ഉചിതമായ നടപടിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അസാധാരണത്വത്തില്‍ നിന്നും സാധാരണത്വത്തിലേക്ക് എത്തിക്കുകയെന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. ആ പ്രോസസ് ആണ് നടക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

'ഇത്ര വലിയ ജന പിന്തുണയോടെ ഫലം വരുമ്പോള്‍ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയുണ്ടാവും. എന്നാല്‍ കേരള ചരിത്രത്തിന്റെ ഇന്നേവരെ അങ്ങനെ തീരുമാനം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ നടപടി ക്രമങ്ങള്‍ വളരെ കൃത്യമാണ്. അത് പൂര്‍ത്തിയാക്കാനായി കാത്തിരിക്കണം. കൂടുതല്‍ വ്യക്തത വേണമെന്ന് നേതൃത്വം തീരുമാനിച്ചാല്‍ ഇപ്പോള്‍ നടക്കുന്നത് തന്നെയാണ് ഉചിതമായ നടപടി. എംഎല്‍എമാരുടെ പിന്തുണ പ്രധാനപ്പെട്ട ഘടകമാണ്. നേതാക്കളുടെ അഭിപ്രായം തേടുന്നത് അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ്', എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രതിഷേധം ഉണ്ടായേക്കാവുന്ന ഭയംമൂലമാണോ തീരുമാനം വൈകുന്നതെന്ന ചോദ്യത്തോട് 'ഭയപ്പെടുന്ന നേതൃത്വം അല്ല കോണ്‍ഗ്രസിന്റേത്. അത് തെളിയിച്ചതാണ്. പ്രോസസിന്റെ ഭാഗമാണ്. ഭയപ്പാടിന്റെ പ്രശ്‌നമല്ല. പൂര്‍ണ്ണതയോടെ തീരുമാനം എടുക്കുന്നതിനായിരിക്കും ശ്രമിച്ചിട്ടുണ്ടാവുക', എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.

Content Highlights: thiruvanchoor radhakrishnan Reaction over Kerala Chief Minister Discussion

dot image
To advertise here,contact us
dot image