ഇപ്പോൾ മുഖ്യമന്ത്രി ചർച്ചകൾ നടത്തുന്നത് കോൺഗ്രസിന് വോട്ട് ചെയ്തവരുടെ വിശ്വാസത്തിന് എതിരാകും: എ പി അനിൽകുമാർ

'ആർ ശങ്കർ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതിന് ഒരു രീതി ഉണ്ട്. ആ രീതി തന്നെ ഇത്തവണയും തുടരും'

ഇപ്പോൾ മുഖ്യമന്ത്രി ചർച്ചകൾ നടത്തുന്നത് കോൺഗ്രസിന് വോട്ട് ചെയ്തവരുടെ വിശ്വാസത്തിന് എതിരാകും: എ പി അനിൽകുമാർ
dot image

കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെ വിമർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ. ഹൈക്കമാൻഡ് തീരുമാനം എടുക്കാതെ മുഖ്യമന്ത്രി ചർച്ചകൾ നടത്തുന്നത് കോൺഗ്രസിന് വോട്ട് ചെയ്ത ആളുകളുടെ വിശ്വാസത്തിന് എതിരായിട്ട് വരും. സമയം ആകുമ്പോൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതായിരിക്കും അവസാന വാക്കെന്നും എ പി അനിൽകുമാർ പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിലാണ് എ പി അനിൽകുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്.

'എല്ലാ എംഎൽഎമാരുടെയും അഭിപ്രായം ആരായും. മറ്റു ചർച്ചകൾക്ക് ഒരു പ്രസക്തിയുമില്ല. ഏത് ഭാഗത്തു നിന്നാണെങ്കിലും അത്തരം ചർച്ചകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഹൈക്കമാൻഡ് പറയുമെന്നാണ് മറ്റു കോൺഗ്രസ് നേതാക്കൾ പറഞ്ഞിരിക്കുന്നത്. കോൺഗ്രസിന് ഒരു രീതിയുണ്ട്, ആ രീതിക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും.

ആർ ശങ്കർ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതിന് ഒരു രീതി ഉണ്ട്. ഹൈക്കമാൻഡ് ഇടപെടുന്ന രീതിയുണ്ട്. ആ രീതിക്ക് അനുസരിച്ചു തന്നെയാകും അടുത്ത മുഖ്യമന്ത്രിയെയും തിരഞ്ഞെടുക്കുക. കോൺഗ്രസിനാണ് മുഖ്യമന്ത്രി എന്നത് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു കാര്യം,' എ പി അനിൽകുമാർ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത് പൂർണമായും ഹൈക്കമാൻഡ് ആണെന്നും എ പി അനിൽകുമാർ പറഞ്ഞു. 'കഴിഞ്ഞ രണ്ടു വർഷമായിട്ട് പാർട്ടിയെ സജ്ജമാക്കിയത് ഹൈക്കമാൻഡ് ആണ്. തെരെഞ്ഞെടുപ്പ് രംഗത്ത് കെപിസിസിയെയും ടീം യുഡിഎഫിനെയും മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ പിന്തുണയും ഹൈക്കമാൻഡ് നൽകി. ഹൈക്കമാൻഡിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പാർട്ടി മുന്നോട്ട് പോയത്. പാർട്ടിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് യുഡിഎഫും പോയിട്ട് ഉള്ളത്. എഐസിസി നേതൃത്വം ഇതുപോലെ സഹായിച്ച ഒരു തെരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടില്ല. താഴെ തട്ടിൽ നിരീക്ഷകരെ വെച്ച് നിയോജക മണ്ഡലങ്ങളെ ക്കുറിച്ച് പഠിച്ച് സ്ഥാനാർത്ഥി നിർണയം മുതൽ ഒരുപാട് കാര്യങ്ങൾ എഐസിസി നിർവഹിച്ചു. ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ എല്ലാ പിന്തുണയും തന്നു. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അനുസരിക്കും,' എ പി അനിൽ കുമാർ പറഞ്ഞു.

വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരായിരുന്നു ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നത്. പിന്നീട് കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയായി വന്നേക്കാം എന്നുള്ള രീതിയിലുള്ള ചര്‍ച്ചകളും സജീവമായി. ഇവരെ പിന്തുണയ്ക്കുന്ന നേതാക്കളുടെ ഭാഗത്ത് നിന്നും പ്രസ്താവനകള്‍ വന്നതോടെ അണികളും ഗ്രൂപ്പ് തിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlights: A P Anil Kumar, KPCC Working President, has criticized the ongoing discussions within the Congress party over the Chief Minister position. He indicated that such debates are unnecessary at this stage.

dot image
To advertise here,contact us
dot image