'IPL ഒരു സിനിമ പോലെയാണ്, പിഎസ്എല്ലാണ് യഥാർഥ ക്രിക്കറ്റ്'; വിവാദപരാമർശവുമായി ദക്ഷിണാഫ്രിക്കൻ താരം

പാകിസ്താൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ താരമാണ് റൂസോ

'IPL ഒരു സിനിമ പോലെയാണ്, പിഎസ്എല്ലാണ് യഥാർഥ ക്രിക്കറ്റ്'; വിവാദപരാമർശവുമായി ദക്ഷിണാഫ്രിക്കൻ താരം
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിനെ കുറിച്ച് വിവാദപരാമർശവുമായി ദക്ഷിണാഫ്രിക്കൻ താരം റിലീ റൂസോ. ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ മികച്ചത് പാകിസ്താൻ സൂപ്പർ ലീഗാണെന്നാണ് റുസോ പറയുന്നത്. പാകിസ്താൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ താരമാണ് റൂസോ.

ഐപിഎൽ ദൈർഘ്യമേറിയ ടൂർണമെന്റാണെന്നും, ബോളിവുഡ് സിനിമാ വ്യവസായത്തിന്റെ ഇടപെടലുകൾ കാരണം വിനോദത്തിനാണ് ക്രിക്കറ്റിനേക്കാൾ കൂടുതൽ പ്രാധാന്യമെന്നും റുസോ പാകിസ്താനിലെ ഒരു അഭിമുഖത്തിനിടെ പ്രതികരിച്ചു. വാശിയേറിയ മത്സരങ്ങൾ നടക്കുന്നത് പിഎസ്എലിലാണെന്നും റുസോ വ്യക്തമാക്കി.

ഐപിഎൽ ഒരു ക്രിക്കറ്റ് ടൂർണമെന്റിനെക്കാൾ ഉപരി ബോളിവുഡിന്റെ സ്വാധീനമുള്ള ഒരു സിനിമ പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് റൂസോ പറഞ്ഞു. പിഎസ്എല്ലിലാണ് കൂടുതൽ കടുത്ത പോരാട്ടങ്ങൾ നടക്കുന്നതെന്നും ഒതുക്കമുള്ള ടൂർണമെന്റ് എന്ന നിലയിൽ പിഎസ്എൽ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐപിഎൽ ടീമുകൾ പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരായി പിഎസ്എൽ താരങ്ങളെ റാഞ്ചിയതോടെ പല വിദേശ കളിക്കാരെയും പാകിസ്ഥാന് നഷ്ടമായിരിക്കുകയാണ്.ഐപിഎല്ലും പിഎസ്എല്ലും തമ്മിലുള്ള ഗുണനിലവാരത്തെക്കുറിച്ച് താരങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് റൂസോയുടെ വാദം ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയത്.

Content Highlights: SA star Rilee Rossouw says IPL is more of a movie, PSL is actual cricket

dot image
To advertise here,contact us
dot image