

ലാ ലിഗയിൽ തകർപ്പൻ കുതിപ്പ് തുടർന്ന് ബാഴ്സലോണ. എസ്‌പാന്യോളിനെ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ബാഴ്സലോണയ്ക്ക് വേണ്ടി ഫെറാൻ ടോറസ് ഇരട്ടഗോളുകൾ നേടിയപ്പോൾ രണ്ട് അസിസ്റ്റും ഒരു ഗോളുമായി ലാമിൻ യമാലും കളംനിറഞ്ഞു.
ക്യാംപ്നൗവിൽ നടന്ന മത്സരത്തിൽ 9, 25 മിനിറ്റുകളിലാണ് ഫെറാൻ ടോറസ് ഇരട്ട ഗോളുകൾ കണ്ടെത്തിയത്. ഇരുഗോളുകൾക്കും വഴിയൊരുക്കിയത് യാമിൻ യമാലാണ്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ലാമിൻ യമാൽ (87'), മാർക്കസ് റാഷ്‌ഫോർഡ് (89') എന്നിവരും ബാഴ്‌സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. 56-ാം മിനിറ്റിൽ ലൊസാനോയാണ് എസ്‌പാന്യോളിന്റെ ഏക ആശ്വാസ ഗോൾ നേടിയത്.
ഈ വിജയത്തോടെ 31 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി ബാഴ്‌സലോണ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു. റയലുമായി 9 പോയിന്റ് വ്യത്യാസമായതോടെ ബാഴ്സലോണ ഏകപക്ഷീയമായി കിരീടത്തിലേക്ക് അടുക്കുകയാണ്.
Content Highlights: La Liga: Barcelona beats Espanyol Lamine Yamal dazzles in derby win