

പത്തനംതിട്ട : സഭയെ ഭീഷണിപ്പെടുത്താം എന്ന് കരുതിയാൽ അതിന് ഷോൺ ജോർജ് കുറച്ചൂടെ മൂക്കേണ്ടി വരുമെന്നും അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാണ് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പി സി ജോർജിന്റെയും ഷോൺ ജോർജിന്റെയും പ്രസ്താവനകൾ എന്നും ആറന്മുള യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബിന്‍ വര്‍ക്കി പ്രതികരണം നടത്തിയത്.
സഭയെയും, നൂറ്റാണ്ടുകൾ പഴക്കമുള്ള ദീപിക പത്രത്തെയും കേന്ദ്രസർക്കാരിന്റെ അധികാര ദണ്ഡു വെച്ച് കീഴ്പ്പെടുത്താമെന്നാണ് വിചാരിക്കുന്നതെങ്കിൽ രണ്ടു പേരും അതിനുവെച്ച വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. പ്രത്യേക ലക്ഷ്യത്തോടെ കൊണ്ടുവന്ന എഫ്സിആർഎ നിയമ ഭേദഗതി തങ്ങളാണ് തടഞ്ഞുനിർത്തിയത് എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത്. കൂട്ടത്തിൽ നിന്ന് ഒറ്റുകാരായ രണ്ട് യൂദാസന്മാരെ പിടിച്ചു എഫ്സിആർഎ നിയമത്തിന്റെ പേരിൽ ക്രൈസ്തവ സഭകളെ ബാർഗയിൻ ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്തു കൂടെ നിർത്താം എന്ന് വിചാരിച്ചാൽ അതിന് മതേതരവാദികളായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.
ദീപിക പത്രത്തെയും സഭയെയും ഒറ്റതിരിഞ്ഞു ആക്രമിക്കാൻ ശ്രമിച്ചാൽ അതിനെ ഏത് വിധേനയും പ്രതിരോധിക്കും.പിന്നെ അമിത് ഷാ വീണ്ടും ചോദിക്കുകയാണെങ്കിൽ ഞങ്ങളുടെ കേരളത്തിലെ പിള്ളേർ ഇങ്ങനെയാണ് ജി എന്ന് പറഞ്ഞേക്കണമെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിൻ്റെ പൂർണ്ണ രൂപം
സഭയെ ഭീഷണിപ്പെടുത്താം എന്ന് കരുതിയാൽ , അതിന് ഷോൺ ജോർജ് കുറച്ചൂടെ മൂക്കേണ്ടി വരും..
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാണ് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പി.സി ജോർജിന്റെയും ഷോൺ ജോർജിന്റെയും പ്രസ്താവനകൾ. സഭയെയും, നൂറ്റാണ്ടുകൾ പഴക്കമുള്ള ദീപിക പത്രത്തെയും കേന്ദ്രസർക്കാരിന്റെ അധികാര ദണ്ഡു വെച്ച് കീഴ്പ്പെടുത്താമെന്നാണ് വിചാരിക്കുന്നതെങ്കിൽ രണ്ടു പേരും അതിനുവെച്ച വെള്ളം വാങ്ങി വെച്ചാൽ മതി.
പ്രത്യേക ലക്ഷ്യത്തോടെ കൊണ്ടുവന്ന എഫ്.സി.ആർ.എ നിയമ ഭേദഗതി തങ്ങളാണ് തടഞ്ഞുനിർത്തിയത് എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത്. കൂട്ടത്തിൽ നിന്ന് ഒറ്റുകാരായ രണ്ട് യൂദാസന്മാരെ പിടിച്ചു എഫ്.സി.ആർ.എ നിയമത്തിന്റെ പേരിൽ ക്രൈസ്തവ സഭകളെ ബാർഗയിൻ ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്തു കൂടെ നിർത്താം എന്ന് വിചാരിച്ചാൽ അതിന് മതേതരവാദികളായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കിട്ടില്ല.
ദീപിക പത്രത്തെയും സഭയെയും ഒറ്റതിരിഞ്ഞു ആക്രമിക്കാൻ ശ്രമിച്ചാൽ അതിനെ ഏത് വിധേനയും പ്രതിരോധിക്കും. പിന്നെ അമിത് ഷാ വീണ്ടും ചോദിക്കുകയാണെങ്കിൽ പറഞ്ഞേക്കണം.
ഞങ്ങളുടെ കേരളത്തിലെ പിള്ളേർ ഇങ്ങനെയാണ് ജി എന്ന്
Content Highlight : Abin Varkey opposes the statements of PC George and Sean George. If Deepika tries to attack the newspaper and the church alone, udf will defend it.