'പുതിയ ലാവണത്തില്‍ അഭയം തേടിയ കുരങ്ങന്‍ താമസിയാതെ കോമാളിയാവും'; ജി സുധാകരനെതിരെ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി

ജി സുധാകരനെ കുട്ടിക്കുരങ്ങിനോട് ഉപമിച്ച് എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി എസ് ബിനു

'പുതിയ ലാവണത്തില്‍ അഭയം തേടിയ കുരങ്ങന്‍ താമസിയാതെ കോമാളിയാവും'; ജി സുധാകരനെതിരെ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി
dot image

ആലപ്പുഴ: ജി സുധാകരനെ കുട്ടിക്കുരങ്ങിനോട് ഉപമിച്ച് എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി എസ് ബിനു. അരയില്‍ കെട്ട് വീണ കുരങ്ങന്‍ ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടി കളിക്കുകയാണെന്ന് ബിനു പരിഹസിച്ചു. പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ വരുന്നതില്‍ സന്തോഷം എന്ന് പറഞ്ഞത് അരയില്‍ കെട്ടിയാല്‍ മാറ്റി പറയുന്നു. ജി സുധാകരന്‍ താമസിയാതെ കോമാളി ആകുമെന്നും ബിനു പറഞ്ഞു.

ജി സുധാകരന്റെ ഭാര്യ ജൂബിലിക്കെതിരെ പരാതി നല്‍കിയതിന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ആളാണ് എസ് ബിനു.

എസ് ബിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
അരയില്‍ കെട്ട് വീണ അമ്പലപ്പുഴയിലെ ഒരു കുരങ്ങന്‍ ആടിക്കളടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ആടിക്കളിക്കുന്നു.. ചാടിക്കളിക്കടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ചാടിക്കളിക്കുന്നു ..പിണറായി മൂന്നാമത് വരുന്നതില്‍ സന്തോഷമെന്ന് പറഞ്ഞിരുന്ന പ്രസ്തുത സത്പുത്രന്‍ അരയിലെ കെട്ടിനാല്‍ ഇപ്പോഴത് മാറ്റി പറയുന്നു…. പുതിയ ലാവണത്തില്‍ അഭയം തേടിയ കുരങ്ങന്‍ താമസിയാതെ കോമാളിയാവും…… wait and see

അതേസമയം, മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് ജി സുധാകരൻ ഇന്നും ആവർത്തിച്ചു. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അമ്പലപ്പുഴയിലെ നൂറിലധികം കേന്ദ്രങ്ങളിൽ പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞു. നോമിനേഷൻ കൊടുക്കുന്ന തീയതി തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സ്വീകരണം നൽകി. യുഡിഎഫ് സീറ്റ് ഒഴിച്ചിട്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും ജി സുധാകരൻ പറഞ്ഞു. താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി പ്രചരണം ആരംഭിക്കും. തന്നെ സഹായിക്കാൻ ഏത് മുന്നണികൾക്കും മുന്നോട്ട് വരാം. സിപിഐഎമ്മിൽ നിന്ന് സ്വയം ഒഴിഞ്ഞതാണെന്നും ആരും പുറത്താക്കിയതല്ലെന്നും ജി സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരെയാണ് ആണ് തന്റെ ക്യാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞതിനെ കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു. താൻ എന്തിന് പിണറായി വിജയനെ ചീത്ത പറയണം. എന്നാൽ മൂന്നാം ഊഴം കിട്ടുന്ന കാര്യത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ വോട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് കൂടി പറഞ്ഞിരുന്നു എന്നും ജി സുധാകരൻ ചൂണ്ടിക്കാണിച്ചു.

Content Highlights: Former SFI area secretary S Binu likens G Sudhakaran to a monkey

dot image
To advertise here,contact us
dot image