അപുവല്ല; പിജെ ജോസഫ് തന്നെ തൊടുപുഴയില്‍ ജനവിധി തേടും

2001ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി ടി തോമസാണ് പിജെ ജോസഫിനെ പരാജയപ്പെടുത്തിയത്.

അപുവല്ല; പിജെ ജോസഫ് തന്നെ തൊടുപുഴയില്‍ ജനവിധി തേടും
dot image

തൊടുപുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെ ജനവിധി തേടും. മകനും കേരള കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് കരുതിയിരുന്നുവെങ്കിലും ജോസഫ് തന്നെ ജനവിധി തേടണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം. അതിനെ തുടര്‍ന്നാണ് ജോസഫ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.

തൊടുപുഴയുടെ തെരഞ്ഞെടുപ്പ് ചരിത്രം ജോസഫിന്റേത് കൂടിയാണ്. 11 തവണയാണ് മണ്ഡലത്തില്‍ മത്സരിച്ചത്. ഇതില്‍ 10 തവണയും വിജയിച്ചത്.

1970ലാണ് തൊടുപുഴ മണ്ഡലത്തില്‍ നിന്ന് ജോസഫ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. 1977ലെ ആന്റണി മന്ത്രിസഭയില്‍ എട്ട് മാസം ആഭ്യന്തര മന്ത്രിയായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം,രജിസ്‌ട്രേഷന്‍,ജലവിഭവം തുടങ്ങി വകുപ്പുകള്‍ കൈകാര്യം ചെയ്ത് പിന്നീട് അഞ്ച് തവണ കൂടി മന്ത്രിസഭയിലെത്തി.

2001ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി ടി തോമസാണ് പിജെ ജോസഫിനെ പരാജയപ്പെടുത്തിയത്. അതേ ലോക്‌സഭയിലേക്ക് രണ്ട് തവണ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

Content Highlights: P J Joseph will once again seek the people’s mandate from the Thodupuzha constituency

dot image
To advertise here,contact us
dot image