ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇമോഷണലായി, അന്ന് ഞാൻ ഒരുപാട് കരഞ്ഞു: മനസുതുറന്ന് ശ്രീലീല

'ഏറ്റവും ആദ്യത്തേത് വളരെ സ്‌പെഷ്യലായി കാണുന്ന ആളാണ് ഞാന്‍. അതൊരു ഫീലിങ് ആണ് നിങ്ങള്‍ക്ക് അത് പറഞ്ഞാല്‍ മനസ്സിലാവില്ല'

ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇമോഷണലായി, അന്ന് ഞാൻ ഒരുപാട് കരഞ്ഞു: മനസുതുറന്ന് ശ്രീലീല
dot image

നിരവധി തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് ശ്രീലീല. ശിവകാർത്തികേയൻ നായകനായി എത്തുന്ന പരാശക്തിയാണ് ഇനി പുറത്തിറങ്ങാനുള്ള ശ്രീലീലയുടെ സിനിമ. നടിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി. സിനിമയുടെ ഷൂട്ട് തീർന്ന ദിവസം താൻ കരഞ്ഞുപോയെന്നും അത്രത്തോളം ആ കഥാപാത്രമായി താൻ ഇഴുകിച്ചേര്‍ന്നെന്നും നടി പറഞ്ഞു.

'പരാശക്തിയുടെ ഷൂട്ടിങ് കഴിയുന്ന ദിവസം ഞാൻ കരഞ്ഞു. അതൊരു ഫീലിങ് ആണ് നിങ്ങള്‍ക്ക് അത് പറഞ്ഞാല്‍ മനസ്സിലാവില്ല. ആ സെറ്റുമായി ഞാൻ അത്രയധികം അടുത്തിരുന്നു. ഒരു കുടുംബം പോലെ തന്നെയാണ് കഴിഞ്ഞിരുന്നത്. ആ ഗെറ്റപ്പും, ആ സെറ്റും എല്ലാം അത്രയേറെ ഇഴുകിച്ചേര്‍ന്നു. ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇമോഷണലായി. ഇതിന്റെ രണ്ടാം ഭാഗം എടുക്കുമോ എന്ന് പോലും ചിന്തിച്ചു. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല എന്നെനിക്കറിയാം. ഏറ്റവും ആദ്യത്തേത് വളരെ സ്‌പെഷ്യലായി കാണുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആദ്യത്തെ തമിഴ് സിനിമ എന്ന നിലയിലും പരാശക്തി എനിക്കൊരു ഇമോഷണല്‍ കണക്ഷനാണ്. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ തുടങ്ങിയവര്‍ക്കൊപ്പമുള്ള എക്സ്പീരിയൻസും മറക്കാൻ കഴിയാത്തതാണ്', നടിയുടെ വാക്കുകൾ.

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്.

parasakthi poster

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Content Highlights: Sreeleela says she cried after finishing shooting of sivakarthikeyan film parasakthi

dot image
To advertise here,contact us
dot image