തിരുവനന്തപുരം കോർപ്പറേഷൻ സ്ഥിരംസമിതി തെരഞ്ഞെടുപ്പ്;പാറ്റൂർ രാധാകൃഷ്ണന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നൽകാൻ ബിജെപി

എം ആര്‍ ഗോപനാണ് വികസന കാര്യ സമിതി അധ്യക്ഷസ്ഥാനം ലഭിക്കുക

തിരുവനന്തപുരം കോർപ്പറേഷൻ സ്ഥിരംസമിതി തെരഞ്ഞെടുപ്പ്;പാറ്റൂർ രാധാകൃഷ്ണന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നൽകാൻ ബിജെപി
dot image

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സ്വതന്ത്രന് നല്‍കാന്‍ ബിജെപി. പാറ്റൂര്‍ രാധാകൃഷ്ണന്‍ ആരോഗ്യകാര്യ സമിതി അധ്യക്ഷനാകും. അതേ സമയം നികുതി അപ്പീല്‍ സമിതിയിലേക്ക് മത്സരം നടക്കും. ധനകാര്യ സമിതിയില്‍ ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചു. രാവിലെ പത്തരയ്ക്കാണ് തെരഞ്ഞെടുപ്പ്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. പാറ്റൂര്‍ രാധാകൃഷ്ണന് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നല്‍കാന്‍ ബിജെപി തീരുമാനിച്ചിരുന്നു.

എന്നാൽ ഏത് സമിതിയുടെ അധികാരം കൊടുക്കണം എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. വികസന കാര്യമായിരുന്നു ആദ്യം കൊടുക്കാന്‍ തീരുമാനിച്ചത്. പിന്നീട് ആരോഗ്യത്തിലേക്ക് എത്തുകയായിരുന്നു. എം ആര്‍ ഗോപനാണ് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം. പൊതുമരാമത്തില്‍ മഞ്ജു ജിഎസും ക്ഷേമ കാര്യത്തില്‍ സത്യവതിയും വിദ്യാഭ്യാസത്തില്‍ ചെമ്പഴന്തി ഉദയനും നഗരാസൂത്രണത്തിൽ കരമന അജിത്തുമാണ് സ്ഥിരം സമിതി അധ്യക്ഷൻമാരാവുക. നികുതി അപ്പീല്‍ സ്ഥിരം സമിതിയിലേക്കാണ് മത്സരം നടക്കുക.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കണ്ണമ്മൂല വാര്‍ഡില്‍ നിന്നാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തിരുന്നു. ആശാ നാഥാണ് ഡെപ്യൂട്ടി മേയര്‍. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരും മേയര്‍സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഒടുവില്‍ തീരുമാനം വി വി രാജേഷിന് അനുകൂലമാവുകയായിരുന്നു.

Content Highlights: BJP to give Pattur Radhakrishnan the post of Standing Committee Chairperson in tvm

dot image
To advertise here,contact us
dot image