

തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. മുറിഞ്ഞപാലം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊലപാതക കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടിട്ടുള്ളയാളാണ് ഷിജു. 2006, 2009 എന്നീ വര്‍ഷങ്ങളിലായി മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
Content Highlight; An accused in a murder case who absconded after being released on bail was arrested at Thiruvananthapuram airport