

വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ കേരളത്തിന് വേണ്ടി ഇറങ്ങുന്നു. പുതുച്ചേരിക്കെതിരായ മത്സരത്തിൽ ടോസ് വിജയിച്ച കേരളം ബോളിങ് തിരഞ്ഞെടുത്തു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പുതുച്ചേരി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്.
അജയ് രോഹേറയും ജസ്വന്ത് ശ്രീറാമും ക്രീസില്‍. 25 റണ്‍സെടുത്ത നെയാന്‍ ശ്യാം കങ്കയന്‍ ആണ് പുറത്തായത്. എം ഡി നിധീഷിന്‍റെ പന്തില്‍ നെയാന്‍ ശ്യാമിനെ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
Content Highlights: Sanju Samson in kerala eleven in Vijay Hazare Trophy