അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ശിവക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു

ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവന്‍ വാതിലുകളും ആന തകര്‍ത്തു

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ശിവക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു
dot image

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ക്ഷേത്രം ഭാഗികമായി തകര്‍ന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകര്‍ന്നത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവന്‍ വാതിലുകളും ആന തകര്‍ത്തു.

ഇന്നലെ രാത്രിയിലാണ് കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് എത്തിയത്. തൊട്ടടുത്തുള്ള തൊഴിലാളികളുടെ വീടും ആനക്കൂട്ടം തകര്‍ത്തു. ഇന്ന് വെളുപ്പിനാണ് ആനക്കൂട്ടം കാടുകയറിയത്.

Content Highlights: A wild elephant attack at Athirappilly resulted in partial damage to a Shiva temple

dot image
To advertise here,contact us
dot image