'ഐപിഎല്‍ ലോഗോ ബംഗ്ലാദേശ് താരത്തിന്റേത്, മുസ്തഫിസുറിനെ വേണ്ടെങ്കില്‍ അതും മാറ്റണം'; പ്രതിഷേധവുമായി ആരാധകര്‍

ബംഗ്ലാദേശില്‍ ഐപിഎല്ലിന് അനിശ്ചിതകാല വിലക്ക് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ബം​ഗ്ലാദേശ് ആരാധകർ പുതിയ ആവശ്യവുമായി രം​ഗത്തെത്തിയത്

'ഐപിഎല്‍ ലോഗോ ബംഗ്ലാദേശ് താരത്തിന്റേത്, മുസ്തഫിസുറിനെ വേണ്ടെങ്കില്‍ അതും മാറ്റണം'; പ്രതിഷേധവുമായി ആരാധകര്‍
dot image

ബം​ഗ്ലാദേശ് മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം കടുക്കുകയാണ്. മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിന് പിന്നാലെ ഐപിഎല്ലിന് ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്ത് അനിശ്ചിതകാല വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ പുതിയ ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബം​ഗ്ലാദേശ് ആരാധകർ.

ഐപിഎല്ലിന്റെ ലോഗോയും മാറ്റണമെന്നാണ് ബം​ഗ്ലാദേശ് ആരാധകരുടെ ആവശ്യം. ഐപിഎൽ ലോ​ഗോയിലുള്ളത് ബം​ഗ്ലാദേശിന്റെ മുൻ താരമായ മഷ്റഫെ മൊർതാസയുടെ ഷോട്ടാണെന്നും ടൂർണമെന്‍റില്‍ ബം​ഗ്ലാദേശ് താരങ്ങളെ ഉൾപ്പെടുത്തുന്നില്ലെങ്കിൽ ലോ​ഗോയും മാറ്റണമെന്നാണ് ആരാധകർ വാദി​ക്കുന്നത്.

ഒരു ക്രിക്കറ്റര്‍ ഷോട്ട് കളിക്കുന്ന ചിത്രമാണ് ഐപിഎല്ലിന്റെ ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മഷ്‌റഫെ മൊര്‍താസയാണെന്നാണ് ബംഗ്ലാദേശ് ഫാന്‍സ് അവകാശപ്പെടുന്നത്.2007ലെ ലോകകപ്പിൽ മഷ്റഫെ മൊർതാസ കളിച്ച ഒരു ഷോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐപിഎല്ലിന്റെ പ്രശസ്തമായ ലോഗോയ്ക്ക് രൂപം നൽ‌കിയതെന്നാണ് ബംഗ്ലാദേശ് ആരാധകരുടെ നിലപാട്. ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര ഇക്കാര്യം പറയുന്നതിന്റേയും വീഡിയോയും ആരാധകരിൽ ചിലർ എക്സിൽ പങ്കുവെക്കുന്നുമുണ്ട്.

യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന വെഞ്ചർ ത്രീ എന്ന ഏജൻസിയാണ് ഐപിഎല്ലിന്റെ ലോഗോ ഡിസൈൻ ചെയ്തത്. മൊർതാസയാണോ ചിത്രത്തിലെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ലോ​ഗോ മാറ്റണമെന്ന ആവശ്യത്തിൽ ബിസിസിഐയോ ഐപിഎൽ‌ സംഘാടകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.

Content Highlights: Mustafizur row: Bangladesh Fans demands change in IPL logo

dot image
To advertise here,contact us
dot image