

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ
എൽഡിഎഫിനും യുഡിഎഫിനും പിന്തുണ നൽകേണ്ടെന്ന തീരുമാനത്തിൽ ബിജെപി. സംസ്ഥാന നേതൃത്വമാണ് ജില്ലാ ഘടകങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. മൂന്നോ അതിൽ കൂടുതലോ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും നിർദേശമുണ്ട്. തീരുമാനം പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ച ബിജെപി ഒന്നാം സ്ഥാനത്തോ മറ്റു രണ്ടു മുന്നണികൾക്കും ഒപ്പമോ എത്തിയ 46 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നൂറിലധികം സ്ഥലത്ത് അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞടുപ്പുകളിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണെന്നാണ് വിലയിരുത്തൽ.
Content Highlights : BJP says it will not vote for LDF and UDF for the posts of chairperson and vice-chairperson in local bodies