ജയിച്ചാൽ പരമ്പര, ഇന്ത്യയ്ക്ക് നിർണായകം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20 ഇന്ന്

പരമ്പര കൈവിട്ടുകളയാതിരിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്

ജയിച്ചാൽ പരമ്പര, ഇന്ത്യയ്ക്ക് നിർണായകം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20 ഇന്ന്
dot image

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 ഇന്ന്. ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും.

‌നാലാം ടി20യിൽ‌ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർ‌ണായകമാണ്. ജയം ആവർത്തിച്ചാൽ അവസാന മത്സരത്തിന് കാത്തുനിൽക്കാതെ പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ്. അതേസമയം പരമ്പര കൈവിട്ടുകളയാതിരിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്.

എന്നാൽ ഒരേസമയം പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും ഇന്ത്യയ്ക്ക് ഉണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവമടക്കമുള്ള ബാറ്റർമാർ വലിയ സ്കോർ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് തലവേദനയായിട്ടുണ്ട്. 2025ൽ ഇന്ത്യൻ ജഴ്സിയിൽ ഒരു അർധശതകംപോലും സൂര്യയുടെ പേരിലില്ല. അതേസമയം മലയാളി താരം സഞ്ജു സാംസൺ ഇനിയും ബെഞ്ചിൽ തന്നെ തുടരുമോ എന്നും കാത്തിരുന്നുകാണാം.

Content Highlights: India vs South Africa fourth T20 match today

dot image
To advertise here,contact us
dot image