ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ലക്ഷ്യം, രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു: എംഎ ബേബി

'നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കീഴില്‍ ജോലിയെടുക്കുന്ന ഒരു കൂട്ടം ഭ്രാന്തന്മാർ സിനിമ കാണിക്കരുതെന്നാണ് പറയുന്നത്'

ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ലക്ഷ്യം, രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു: എംഎ ബേബി
dot image

IFFK യിലെ 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി CPIM ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇത് ചലച്ചിത്രമേള അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് എംഎ ബേബി പറഞ്ഞു. നമ്മുടെ രാജ്യം എത്ര അപകടകരമായ ഒരു അവസ്ഥയിലേക്ക് പോകുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവമാണിത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കാൻ ഉദ്ദേശിപ്പിക്കപ്പെട്ട 19 ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. അതിൽ പലസ്തീൻ ജനങ്ങളുടെ ചെറുത്തുനിൽപ്പ് ചിത്രീകരിക്കുന്ന നമ്മളെ വല്ലാതെ പിടിച്ചുലയ്ക്കുന്ന പലസ്തീൻ ചിത്രങ്ങളും ഉണ്ട്. ആധുനിക സിനിമയെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉള്ളവർക്ക് കേന്ദ്ര I&B മന്ത്രാലയത്തിന്റെ ഈ പ്രവൃത്തി എത്രമാത്രം ഭ്രാന്തവും അധിക്ഷേപാർഹവും ആണെന്ന് മനസിലാകും. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കീഴില്‍ ജോലിയെടുക്കുന്ന ഒരു കൂട്ടം ഭ്രാന്തന്മാർ സിനിമ കാണിക്കരുതെന്നാണ് പറയുന്നത്.

യഥാര്‍ത്ഥത്തില്‍ അവരെ വിശേഷിപ്പിക്കേണ്ടത് മറ്റൊന്നാണ് അതിന് എന്‍റെ സംസ്കാരം അനുവദിക്കുന്നില്ല. നമ്മുടെ രാജ്യം എത്ര അപകടകരമായ ഒരു അവസ്ഥയിലേക്ക് പോകുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവമാണിത്. ഇതിനെ ചലച്ചിത്ര ആസ്വാദകർ കഴിയുന്നത്ര ശക്തിയിൽ ചെറുക്കണം. ഇത് ചലച്ചിത്രമേളയെത്തന്നെ അട്ടിമറിക്കാനുള്ള ലക്ഷ്യമാണ്. ഒരു ഫിലിം ഫെസ്റ്റിവൽ നടത്താൻ പോലും മോദിയും അമിത് ഷായും ചേർന്ന് അനുവദിക്കുന്നില്ല. ഇവർ ഒരു സാംസ്‌കാരിക ജീവിതം ഇന്ത്യയിലെ ജനങ്ങൾക്ക് നിഷേധിക്കുകയാണ്', എംഎ ബേബിയുടെ വാക്കുകൾ. സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല എന്ന് കാണിച്ചാണ് സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചത്. ഇതുവരെ ഏഴ് സിനിമകളുടെ പ്രദർശനം ആണ് മുടങ്ങിയത്.

Content Highlights: CPIM General Secretary MA Baby opposes the denial of screening permission for 19 films at IFFK

dot image
To advertise here,contact us
dot image