'ഏരിയ സെക്രട്ടറി സ്റ്റാലിൻ വിവരമില്ലാത്തവൻ, തെരഞ്ഞെടുപ്പിൽ തന്റെ കാലുവാരി'; ഗുരുതര ആരോപണവുമായി മുൻ എംഎൽഎ

താൻ ജില്ലാ കമ്മിറ്റി അംഗമാണ് എന്നും തൻ്റെ അഭിപ്രായം പാർട്ടിയിൽ പറയുമെന്നും സ്റ്റാലിൻ

'ഏരിയ സെക്രട്ടറി സ്റ്റാലിൻ വിവരമില്ലാത്തവൻ, തെരഞ്ഞെടുപ്പിൽ തന്റെ കാലുവാരി'; ഗുരുതര ആരോപണവുമായി മുൻ എംഎൽഎ
dot image

പത്തനംതിട്ട: കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്ന ഗുരുതര ആരോപണവുമായി മുൻ എംഎൽഎ കെ സി രാജഗോപാൽ രംഗത്ത്. അങ്ങനെ കാലുവാരിയത് കൊണ്ടാണ് തന്റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയത് എന്നും കോൺഗ്രസുകാരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയത് എന്നും രാജഗോപാൽ തുറന്നടിച്ചു. സ്റ്റാലിൻ ഏരിയ സെക്രട്ടറിയാകാൻ യോഗ്യതയില്ലാത്തയാളാണെന്നും വിവരമില്ലാത്തയാളെന്നും രാജഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രാജഗോപാല്‍.

തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്നും അതിന് നേതൃത്വം നൽകിയത് സ്റ്റാലിനാണ് എന്നുമായിരുന്നു കെ സി രാജഗോപാലിന്റെ ആരോപണം. അങ്ങനെ കാലുവാരിയത് കൊണ്ടാണ് തന്റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയത്. കോൺഗ്രസുകാരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയത്. നേതൃത്വത്തിന്റെ പിടിപ്പുകേടിൽ എല്ലാ ഏരിയ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായി. ഇതിന് പുറമെ തന്നെ പാർട്ടി വേണ്ട വിധം ഉപയോഗിച്ചില്ലെന്നും താൻ ജയിക്കരുത് എന്ന ടി വി സ്റ്റാലിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു എന്നും രാജഗോപാൽ ആരോപിച്ചിരുന്നു.

സ്റ്റാലിൻ ഏരിയ സെക്രട്ടറിയാകാൻ യോഗ്യതയില്ലാത്തയാളാണെന്നും വിവരമില്ലാത്തയാളാണെന്നും കെ സി രാജഗോപാൽ തുറന്നടിച്ചിരുന്നു. സ്റ്റാലിൻ തോറ്റ വാർഡിലാണ് താൻ മത്സരിച്ചത്. അതുകൊണ്ടുതന്നെ താൻ ജയിക്കരുത് എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. സ്വന്തമായി തീരുമാനമെടുക്കാന് കഴിവില്ലാത്ത, വിഭാഗീയതയുടെ ഭാഗമായി ഏരിയ സെക്രട്ടറി ആക്കിയ ആളാണ് സ്റ്റാലിൻ എന്നും കെ സി രാജഗോപാൽ ആരോപിച്ചിരുന്നു. തെരഞ്ഞടുപ്പിന്റെ തലേ ദിവസം പത്മകുമാറിന്റെ ഒപ്പം ഇരിക്കുന്ന തന്റെ ഫോട്ടോ പ്രചരിപ്പിച്ചുവെന്നും രാജഗോപാൽ പറഞ്ഞിരുന്നു.

അതേസമയം, രാജഗോപാലിന്റെ കാലുവാരൽ ആരോപണത്തിനെതിരെ സ്റ്റാലിൻ രംഗത്തുവന്നിരുന്നു. വേണുഗോപാലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളോട് തന്റെ നിലപാട് പറയാൻ താല്പര്യമില്ല എന്നും ടി വി സ്റ്റാലിൻ പറഞ്ഞു. സംഘടനാ തത്വം അറിയാത്ത ആളല്ല കെ സി രാജഗോപാൽ. തനിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാമായിരുന്നു. താൻ ജില്ലാ കമ്മിറ്റി അംഗമാണ് എന്നും തന്റെ അഭിപ്രായം പാർട്ടി കമ്മിറ്റിയിൽ പറയുമെന്നും ടി വി സ്റ്റാലിൻ വ്യക്തമാക്കി.

മുൻ എംഎൽഎയും സിപിഐഎമ്മിന്റെ പത്തനംതിട്ടയിലെ മുതിർന്ന നേതാവുമായ കെ സി രാജഗോപാൽ 28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 2006ൽ ആറന്മുളയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു കെ സി രാജഗോപാൽ.

Content Highlights: Area Secretary TV Stalin reply to KC Rajagopal on Election loss row

dot image
To advertise here,contact us
dot image