'ഞാൻ ഔട്ട് ഓഫ് ഫോം അല്ല , ഔട്ട് ഓഫ് റൺസ് ആണ്'; മോശം പ്രകടനത്തിൽ പ്രതികരിച്ച് സൂര്യകുമാർ യാദവ്

'നെറ്റ്സിൽ എനിക്ക് മനോഹരമായി ബാറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്'

'ഞാൻ ഔട്ട് ഓഫ് ഫോം അല്ല , ഔട്ട് ഓഫ് റൺസ് ആണ്'; മോശം പ്രകടനത്തിൽ പ്രതികരിച്ച് സൂര്യകുമാർ യാദവ്
dot image

തുടർച്ചയായ മോശം പ്രകടനത്തിൽ പ്രതികരണവുമായി ടി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഞാൻ ഫോം ഔട്ട് അല്ലെന്നും ഔട്ട് ഓഫ് റൺസ് ആണെന്നും സൂര്യ പറഞ്ഞു. നെറ്റ്സിൽ എനിക്ക് മനോഹരമായി ബാറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട് .എന്നാൽ മത്സരത്തിലേക്കെത്തുമ്പോൾ അതിന് സാധിക്കുന്നില്ല. റൺസ് വരേണ്ടത് അത്യാവശ്യമാണ്, തീർച്ചയായും റൺസ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യിലും താരത്തിന് തിളങ്ങാനായിരുന്നില്ല. 11 പന്തുകളിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 12 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ താരത്തെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യം ആരാധകർ ശക്തമായി ഉയർത്തിയിട്ടുണ്ട്.

Also Read:

കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് കുപ്പായത്തില്‍ 717 റണ്‍സടിച്ച് തിളങ്ങിയ സൂര്യകുമാിന് പക്ഷെ ഈ വര്‍ഷം കളിച്ച 20 മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് 30 റണ്‍സിനപ്പുറം സ്കോര്‍ ചെയ്യാനായത്. അവസാന 20 ടി 20 മത്സരങ്ങളിൽ നിന്ന് വെറും 13 .35 ശരാശരിയിൽ 227 റൺസാണ് ആകെ സമ്പാദ്യം.

Content highlights: suryakumar yadav on poor form in t20 cricket

dot image
To advertise here,contact us
dot image