ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല, കോടതിവിധി മാനിക്കുന്നു;ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ മുകേഷ്

അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ നമ്മളത് അനുസരിച്ച് നില്‍ക്കണമെന്നും മുകേഷ് പറഞ്ഞു

ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ പാടില്ല, കോടതിവിധി മാനിക്കുന്നു;ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ മുകേഷ്
dot image

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ വിധിപ്പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നടനും എംഎല്‍എയുമായ മുകേഷ്. കോടതി വിധി മാനിക്കാതിരിക്കാനാകില്ല. വിധിയില്‍ ചിലര്‍ക്ക് സന്തോഷമായിരിക്കും ചിലര്‍ക്ക് നിരാശയായിരിക്കാമെന്നും മുകേഷ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മറുപടി.

കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ സിനിമാ സംഘടനകളിലേക്ക് ദിലീപിന്റെ മടങ്ങിവരവ് ഉടന്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ടല്ലോയെന്ന ചോദ്യത്തോട് ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചുവരവ് തീരുമാനിക്കേണ്ടത് സംഘടനാ നേതൃത്വമാണ്. താന്‍ അതിലൊരു അംഗം മാത്രമാണെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.

'ഉന്നയിച്ചോട്ടെ, ഞാന്‍ സിനിമാ സംഘടനയില്‍ അംഗം മാത്രമാണ്. ഭാരവാഹിയല്ല. അവരുടെ തീരുമാനം എന്താണോ, അതിനാണല്ലോ അവരെ തെരഞ്ഞെടുത്തത്' എന്നും മുകേഷ് പറഞ്ഞു. വിധിയില്‍ നിരാശയുണ്ടോയെന്ന ചോദ്യത്തോട്, 'ചിരിച്ചോണ്ട് നിന്നാല്‍ നിങ്ങളുടെ വലിയ ആളുകള്‍ ബബ്ബബ്ബ അടിക്കുന്നുവെന്ന് പറയും. സന്തോഷമായി ചിരിച്ചാല്‍ അതാ സ്ഥിതി' എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

കോടതി വിധി മാനിക്കാതിരിക്കാനാകില്ല. വിധിയില്‍ ചിലര്‍ക്ക് സന്തോഷമായിരിക്കും നിരാശയായിരിക്കും. അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ നമ്മളത് അനുസരിച്ച് നില്‍ക്കണം. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും മുകേഷ് പറഞ്ഞു.

Content Highlights: No innocent person should be punished m mukesh Reaction over dileep case

dot image
To advertise here,contact us
dot image