

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 95,640 രൂപയായിരുന്നു.
240 രൂപ കുറഞ്ഞതോടെ വിപണിയില്‍ പവന്റെ നിരക്ക് 95,400 രൂപയില്‍ എത്തിയിട്ടുണ്ട്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വില്‍പ്പന വില 95,400 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ 1 ലക്ഷം രൂപയില്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലിയാണ് ആഭരണങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രധാന ഘടകം. അഞ്ച് ശതമാനമാണ് അടിസ്ഥാന പണിക്കൂലി നിരക്കെങ്കിലും ഡിസൈനുകള്‍ക്ക് അനുസരിച്ച് ഇത് 25-30 ശതമാനമായി ഉയരാം. ഇതിന് പുറമേ ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയും നല്‍കേണ്ടിവരും.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9805 രൂപയാണ് ഇന്നത്തെ വില. പവന് 78440 രൂപയാണ് വിപണി വില. ഇന്നലെ 78,256 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ വില മാറ്റം സംഭവിക്കുന്നതനുസരിച്ച് കേരളത്തിലും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നുണ്ട്.

ബുധനാഴ്ച അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് പ്രഖ്യാപിക്കും. അതുകൊണ്ട് ബുധനാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ മാറ്റം സംഭവിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് മുന്നേറ്റമാണ് സ്വര്‍ണം നടത്തിയത്. സമാനമായ സാഹചര്യം അടുത്ത വര്‍ഷവും ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യാന്തര വിപണിയില്‍ 4150-4250 ഡോളര്‍ നിരക്കിലാണ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഇത് അടുത്ത വര്‍ഷം 5000 ഡോളറിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlights :Gold prices in the state are down today