കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം; 50,000 രൂപ മോഷ്ടാവ് കവർന്നു

രണ്ട് വീടുകളുടെയും ജനാലകൾ തുറന്നാണ് മോഷണ ശ്രമം നടന്നത്

കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം; 50,000 രൂപ മോഷ്ടാവ് കവർന്നു
dot image

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ആശുപത്രിയിൽ മോഷണം. തളാപ്പിലെ മാക്സ് ആശുപത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയാണ് മോഷ്ടാവ് കവർന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. മോഷണം നടത്തിയത് മുഖം തുണി കൊണ്ട് മറച്ചയാളാണെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ രണ്ട് വീടുകളിൽ മോഷണശ്രമം നടന്നു. രണ്ട് വീടുകളുടെയും ജനാലകൾ തുറന്നാണ് മോഷണ ശ്രമം നടന്നത്. മോഷണത്തിന് പിന്നിൽ വലിയ സംഘമെന്ന് പൊലീസ് പറഞ്ഞു.

Content Highlight : Theft at a hospital in Kannur city; Thief steals Rs. 50,000

dot image
To advertise here,contact us
dot image