

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധി പറഞ്ഞു. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇവർക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാവിധി സംബന്ധിച്ച വാദം ഡിസംബർ 12ന് ആരംഭിക്കും. കേസിൽ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു. ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളെല്ലാം കോടതിയിൽ എത്തിയിരുന്നു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന കോടതി കണ്ടെത്തലിൽ പ്രോസിക്യൂഷൻ പ്രതികരണം വിധി പകർപ്പ് ലഭിച്ചതിന് ശേഷം.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചക്കുറ്റം തെളിയിക്കാനാവാത്തതിനെ തുടർന്ന് കുറ്റവിമുക്തനാക്കി എട്ടാം പ്രതി ദിലീപിൻ്റെ ആലുവയിലെ വീട്ടിലേയ്ക്ക് ആളുകൾ എത്തുന്നു. കേക്ക് മുറിച്ച് ആഘോഷിക്കാനാണ് ആരാധകർ ദിലീപിൻ്റെ വീട്ടിലേയ്ക്ക് എത്തുന്നത്.
ദിലീപ് അല്പസമയത്തിനുള്ളിൽ വീട്ടിലേക്ക് എത്തും.
നടിയെ അക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതയ്ക്ക് ഒപ്പമെന്ന് വ്യക്തമാക്കിയ സജി ചെറിയാൻ കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ അവൾക്കൊപ്പമെന്ന നിലപാടുമായി നടി റിമ കല്ലിങ്കിൽ. ഫോസ്ബുക്കിലൂടെയായിരുന്നു റിമയുടെ പ്രതികരണം.
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയ ദിലീപ് മുന്‍കൂട്ടി തയ്യാറാക്കിയ പ്രതികരണമാണ് വിധിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് എം വി നികേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ഈ കേസില്‍ നിന്നും മോചിതനാകുമെന്ന് ദിലീപിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് വ്യക്തമാണെന്നും നികേഷ് കുമാർ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ വിധിപറഞ്ഞ വിചാരണ കോടതിയിൽ റിപ്പോർട്ടറിൻ്റെ പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് റോഷിപാൽ അടക്കമുള്ള മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങി ദിലീപ് അനുകൂലികൾ. കോടതി വളപ്പിൽ ലഡുവിതരണം ചെയ്ത് ആഘോഷിച്ച ദിലീപ് അനുകൂലികളാണ് നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരായ നിരവധി തെളിവുകൾ പുറത്ത് കൊണ്ടുവന്ന റോഷിപാലിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
നടിയെ ആക്രമിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നതെന്ന് കേസിൽ വെറുതെ വിട്ട പ്രതി ദിലീപ്. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കിയെന്നും ദിലീപ് വ്യക്തമാക്കി. പൊലീസിൻ്റെ കള്ളക്കഥ തകർന്നെന്ന് വ്യക്തമാക്കിയ ദിലീപ് ശരിക്കും ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും ദിലീപ് ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷാ വിധിയിൽ വാദം ഡിസംബർ 12ന്.
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് വിചാരണ കോടതി.
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് വിചാരണ കോടതി. കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു.
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയ്ക്ക് തെളിവില്ല.
നടിയെ ആക്രമിച്ച കേസിൽ കൂട്ടബലാത്സംഗം തെളിഞ്ഞു
നടിയെ ആക്രമിച്ച കേസിൽ പ്രേരണക്കുറ്റം നിലനിൽക്കും
നടിയെ ആക്രമിച്ച കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ വിധിപ്രസ്താവം ആരംഭിച്ചു
നടിയെ ആക്രമിച്ച കേസിൽ കോടതി നടപടികൾ ആരംഭിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾ പ്രതിക്കൂട്ടിൽ കയറി.
നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവം ആരംഭിക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ ദിലീപ് അടക്കമുള്ള പ്രതികൾ കോടതി വരാന്തയിൽ കാത്ത് നിൽക്കുന്നു. കേസ് വിളിച്ച ശേഷം ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ പ്രതിക്കൂട്ടിൽ കയറും.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. ദിലീപ് അടക്കമുള്ള പത്ത് പ്രതികൾ കോടതിയിലെത്തി
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവത്തിനായുള്ള കോടതി നടപടികൾ അൽപ്പ സമയത്തിനകം ആരംഭിക്കും. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി, എട്ടാം പ്രതി ദിലീപ് അടക്കമുള്ളവർ കോടതിയിലെത്തി.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി കോടതിയിലെത്തി

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിലെത്തി
Stay Tuned
നടിയെ ആക്രമിച്ച കേസിൽ വിധി വരട്ടെയെന്ന് അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ഐപിഎസ്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് വിധി പ്രസ്താവത്തിന് ഹാജരാകുന്നതിന് മുമ്പ് സ്വന്തം അഭിഭാഷകരുടെ ഓഫീസിലെത്തി.
ദിലീപിന്റെ അടുത്ത സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ജി നായരാണ് പത്താം പ്രതി. തെളിവ് നശിപ്പിക്കല്‍ കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
മേസ്തിരി സനല്‍ എന്ന സനില്‍കുമാര്‍ ആണ് കേസിലെ ഒമ്പതാം പ്രതി. പ്രതികളെ ജയിലില്‍ സഹായിച്ചു. അപ്പുണ്ണിയുമായും നാദിര്‍ഷയുമായും ഫോണില്‍ സംസാരിക്കാന്‍ സഹായം നല്‍കിയത് ഇയാളാണ്.
നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍) ആണ് കേസിലെ എട്ടാം പ്രതി. ആദ്യം ഏഴാം പ്രതിയായിട്ടാണ് ചേര്‍ക്കപ്പെട്ടതെങ്കിലും, നിലവില്‍ എട്ടാം പ്രതിയാണ്. ക്രിമിനല്‍ ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി. കൃത്യം നടത്താന്‍ ഗൂഢാലോചന നടത്തുകയും അതിന് പണം നല്‍കുകയും ചെയ്തു.
ചാര്‍ലി തോമസ് ആണ് ഏഴാം പ്രതി. പ്രതികളെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചു.
ആറാം പ്രതി പ്രദീപ് പ്രതികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറില്‍ ഇടക്ക് വന്നു കയറുകയായിരുന്നു. ഗൂഢാലോചനയിലും അക്രമണത്തിലും പങ്കാളിയായി.
വടിവാള്‍ സലിം എന്ന എച്ച് സലിമാണ് അഞ്ചാം പ്രതി. ആലപ്പുഴ സ്വദേശിയായ സലിമും ക്വട്ടേഷന്‍ ഗുണ്ടയാണ്. ഗൂഢാലോചനയിലും അക്രമണത്തിലും ഇയാള്‍ പങ്കാളിയായി.
നാലാം പ്രതി വി പി വിജീഷ് മൂന്നാം പ്രതി മണികണ്ഠന്റെ സുഹൃത്താണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയായ ഇയാള്‍ ക്വട്ടേഷന്‍ ഗുണ്ടയാണ്. വാഹനത്തില്‍ വെച്ച് ആക്രമണത്തില്‍ പങ്കുചേര്‍ന്നയാള്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു. പള്‍സര്‍ സുനിയുടെ കൂടെ ഒരുമിച്ചാണ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്.
മൂന്നാം പ്രതി തമ്മനം മണിയെന്ന ബി മണികണ്ഠന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍, ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ സുഹൃത്തും സഹായം നല്‍കിയ വ്യക്തിയുമാണ്. വാഹനത്തില്‍ വെച്ച് ആക്രമണത്തില്‍ പങ്കുചേര്‍ന്നയാള്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു, സുനിയെ സഹായിച്ചു. മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നിരവധി തവണ പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
മാര്‍ട്ടിന്‍ ആന്റണിയാണ് കേസിലെ രണ്ടാം പ്രതി. ആക്രമിക്കപ്പെട്ട നടിയുടെ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ആയിരുന്നു ഇയാള്‍. കൃത്യത്തില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയതായി ആരോപിക്കപ്പെടുന്നു. നടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സഞ്ചാര പാതയടക്കം കൃത്യമായി മാര്‍ട്ടിന്‍ കൂട്ടാളികളെ അറിയിച്ചു.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍ എസ് ആണ് കേസിലെ ഒന്നാം പ്രതി. കേസിലെ പ്രധാന പ്രതിയും കൃത്യം നിര്‍വ്വഹിച്ച സംഘത്തിന്റെ തലവനുമാണിയാള്‍. മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍, സിനിമാ മേഖലയിലെ താരങ്ങളുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഷണങ്ങളും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും സ്ഥിരം. പള്‍സര്‍ ബൈക്കുകള്‍ സ്ഥിരമായി മോഷ്ടിച്ചതിനാല്‍ പേര് പള്‍സര്‍ സുനിയായി.
വിചാരണ കോടതിയിൽ ഹാജരാകുന്നതിനായി നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ ആലുവയിലെ വസതിയിൽ നിന്നിറങ്ങിയത് കുട ചൂടി.

ദിലീപ് അടക്കം പത്ത് പേർ പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്നതിനായി വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് കോടതിയിലെത്തി
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവത്തിന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാകുന്നതിനായി കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിലെയ്ക്ക് പുറപ്പെട്ടു