മലപ്പുറത്ത് ബാറിലെ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ

ആക്രമണ കാരണം വ്യക്തമല്ലെന്ന് പൊലീസ്

മലപ്പുറത്ത് ബാറിലെ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ
dot image

മലപ്പുറം: ബാറിലെ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. വണ്ടൂർ സ്വദേശി ഷിബിനാണ് പിടിയിലായത്.
വണ്ടൂർ സിറ്റി പാലസ് ബാറിലാണ് ആക്രമണം ഉണ്ടായത്. ബാറിലെ ജീവനക്കാരായ ആകാശ്, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തിനിടയില്‍ ഷിബിലിനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ആക്രമണത്തിനിടെ പ്രതി കൗണ്ടറിൽ ഉണ്ടായിരുന്ന മദ്യകുപ്പികൾ നശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ലയെന്നും പൊലീസ് പറഞ്ഞു.

Content Highlight : Suspect arrested for attacking bar staff in Malappuram

dot image
To advertise here,contact us
dot image