തെരഞ്ഞെടുപ്പ്;തിരുവനന്തപുരത്തെ വിതരണസ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി

തെരഞ്ഞെടുപ്പ്;തിരുവനന്തപുരത്തെ വിതരണസ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. മാര്‍ ഇവാനിയോസ് വിദ്യാ നഗറിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച്ച ജില്ലയില്‍ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Content Highlight; Holiday declared for schools functioning as polling and distribution centers in Thiruvananthapuram

dot image
To advertise here,contact us
dot image