സിഗരറ്റ് ചവക്കുന്നത് മമ്മൂക്ക കയ്യില്‍ നിന്ന് ഇട്ടത്, ആ സീനിന് ശോഷം സെറ്റ് മുഴുവൻ കയ്യടികളായിരുന്നു: ജിതിൻ

'അത് കഴിഞ്ഞപ്പോഴേക്കും നമുക്ക് എല്ലാവർക്കും രോമാഞ്ചമായിരുന്നു. മമ്മൂക്കയുടെ കയ്യിൽ നിന്ന് വന്ന സാധനം ആണത്'

സിഗരറ്റ് ചവക്കുന്നത് മമ്മൂക്ക കയ്യില്‍ നിന്ന് ഇട്ടത്, ആ സീനിന് ശോഷം സെറ്റ് മുഴുവൻ കയ്യടികളായിരുന്നു: ജിതിൻ
dot image

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോയ്ക്ക് ശേഷം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ബോക്സ് ഓഫീസിലും വമ്പൻ നേട്ടമാണ് ഈ മമ്മൂട്ടി ചിത്രം നേടുന്നത്. ചിത്രത്തിൽ മമ്മൂട്ടി സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ മമ്മൂട്ടി കയ്യിൽ നിന്ന് ഇട്ടതാണെന്നും സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞു എല്ലാവരും അത്ഭുതപ്പെട്ടെന്നും പറയുകയാണ് സംവിധായകൻ ജിതിൻ.

'എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ രോമാഞ്ചം തന്ന സീൻ ആണ് മമ്മൂക്ക സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ. സിഗററ്റിനെ ഒരു ടൂൾ ആക്കിയാണ് സിനിമയിൽ ആ സീൻ സംഭവിക്കുന്നത്. ആ ഷോട്ടിന്റെ വിഷ്വൽ ഡിസൈൻ എന്താണെന്ന് നേരത്തെ പറഞ്ഞു സെറ്റ് ചെയ്‌തിരുന്നു. എങ്ങനെയാണ് മമ്മൂട്ടി എന്ന ആൾ ഇന്ന് നമ്മൾ കാണുന്ന മമ്മൂട്ടി ആയി മാറി എന്നതിന്റെ തെളിവ് കൂടി ആയിരുന്നു ആ സീൻ. ഞാൻ അദ്ദേഹത്തിനോട് ആ സീനിൽ കയ്യിൽ ഒരു സിഗരറ്റ് കാണും അത് സീൻ പോകുന്നതിന് അനുസരിച്ച് കളയണം എന്ന് പറഞ്ഞു. അപ്പോ അദ്ദേഹം ഞാൻ കളയില്ല വേറെ ഒരു പരിപാടി ഉണ്ട് നീ കണ്ടോ എന്ന് പറഞ്ഞു. എന്നിട്ടാണ് അദ്ദേഹം സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ ചെയ്യുന്നത്. അത് കഴിഞ്ഞപ്പോഴേക്കും നമുക്ക് എല്ലാവർക്കും രോമാഞ്ചമായിരുന്നു. മമ്മൂക്കയുടെ കയ്യിൽ നിന്ന് വന്ന സാധനം ആണത്. അത് എടുത്ത് കഴിഞ്ഞ ഉടൻ സെറ്റ് മുഴുവൻ കയ്യടിച്ചു', ജിതിന്റെ വാക്കുകൾ. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജിതിൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

പുറത്തിറങ്ങി രണ്ട് ദിവസങ്ങൾ കഴിയുമ്പോൾ ആഗോള തലത്തിൽ സിനിമയ്ക്ക് വലിയ ചലനമുണ്ടാക്കൻ കഴിയുന്നുണ്ട്. ആദ്യ ദിനം ആഗോള തലത്തിൽ 15.66 കോടി നേടിയ സിനിമ രണ്ടാം ദിനം 15.43 കോടി സ്വന്തമാക്കി. കേരളത്തിൽ നിന്ന് ഇതുവരെ 9.94 കോടിയാണ് കളങ്കാവലിന്റെ കളക്ഷൻ. വരും ദിനങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 2.4 കോടിയും ഓവർസീസിൽ നിന്ന് 18.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം.

രണ്ട് ദിവസം കൊണ്ട് 31.10 കോടിയാണ് കളങ്കാവല്‍ ആഗോള തലത്തിൽ നേടിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടി അതിക്രൂരനായ ഒരു കഥാപാത്രമായാണ് എത്തിയത്. വിനായകന്‍ അവതരിപ്പിച്ച പൊലീസ് വേഷമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരുടെയും പ്രകടനം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതോടൊപ്പം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സും മികച്ച അഭിപ്രായം നേടുന്നുണ്ട്.

Content Highlights: Jithin about Mammootty and Kalamkaval

dot image
To advertise here,contact us
dot image