ഇന്ത്യക്കാര്‍ 2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ആറ് സ്ഥലങ്ങള്‍

സംസ്ക്കാരവും ആത്മീയതയും സമാധാനവും ഒന്നിക്കുന്ന ഇടങ്ങളാണ് മുൻപന്തിയിൽ

ഇന്ത്യക്കാര്‍ 2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ആറ് സ്ഥലങ്ങള്‍
dot image

2025 ൽ ഇന്ത്യയിലെ സഞ്ചാരപ്രേമികൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ വ്യത്യസ്തമാവുകയാണ്. ചെലവഴിക്കുന്ന സമയത്തിനും പണത്തിനും പ്രാധാന്യം നല്‍കി ഏറ്റവും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളാണ് ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ ഗൂഗിൾ സെർച്ചിൽ നിന്നും സംസ്ക്കാരവും ആത്മീയതയും സമാധാനവും ഒന്നിക്കുന്ന ഇടങ്ങളാണ് മുൻപന്തിയിൽ.

കശ്മീര്‍

kashmir

കശ്മീരിലെ ട്യൂലിപ്പ് പൂക്കളും മഞ്ഞുകാലവും സഞ്ചാരികളുടെ സ്വപ്നമാണ്. ഓരോ സ്ഥലവും മനോഹരമായ പോസ്റ്റ്കാര്‍ഡുകൾ പോലെയാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെ മഞ്ഞുമൂടിയ കശ്മീരിനെ കാണാൻ ലോകത്ത് പലയിടങ്ങളിൽ നിന്നും സഞ്ചാരികൾ ഒഴുകിയെത്തുന്നു.

ഫിലിപ്പൈന്‍സ്

Philippines

ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ പോകാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്ന്. ബീച്ചുകളും പവിഴപുറ്റുകളും ദ്വീപുകളും കൊണ്ട് സമ്പന്നമാണ് രാജ്യം. ഏപ്രിൽ മുതൽ നവംബർ വരെ ഉള്ള മാസങ്ങളാണ് സന്ദർശിക്കാൻ ഏറെ അനുയോജ്യമായ സമയം.

മൗറീഷ്യസ്

mauritias

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമാണ് മൗറീഷ്യസ്. ഒട്ടനവധി വാട്ടര്‍ സ്പോര്‍ട്സുകള്‍ ഇവിടെ സംഘടിപ്പിക്കുന്നു. മെയ് മാസം മുതല്‍ ഡിസംബർ വരെ സഞ്ചാരികൾ കൂടുതലായി കാണപ്പെടുന്നത്.

പോണ്ടിച്ചേരി

pondi

ഒരു ഇടവേള ആവശ്യമാണെന്ന് തോന്നുന്നവര്‍ക്ക് ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ രുചി അനുഭവിക്കാന്‍ പറ്റിയ ഇടമാണ് പോണ്ടിച്ചേരി. സൈക്കിള്‍ സവാരി, കഫെ കള്‍ച്ചര്‍, കുറഞ്ഞ ചിലവില്‍ ഉള്ള താമസം എന്നിവ പ്രധാന ആകര്‍ഷണം. മൺസൂൺ സീസൺ അവസാനിക്കുന്ന ഒക്ടോബർ തൊട്ട് ഫെബ്രുവരി വരെ പോണ്ടിയുടെ തെരുവുകളിൽ സഞ്ചാരികൾ നിറഞ്ഞു നിൽക്കും.

മഹാ കുംഭമേള (പ്രയാഗ്‌രാജ്)

Maha kumba mela

ഒന്നര നൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം നടക്കുന്ന ആഘോഷം. ജനുവരി, ഫെബ്രുവരി മാസത്തിൽ 45 കോടിയിലേറെ വിശ്വാസികള്‍ ഇവിടേക്ക് എത്തിചേരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഫുക്കറ്റ് (തായ്ലന്‍ഡ്)

thailand

പടോങ് ആൻഡ് കാറ്റ പോലുള്ള ബീച്ചുകളും ഐലന്‍ഡ് യാത്രകളും പുലരുവോളം ഉറങ്ങാത്ത ഫുക്കറ്റിലെ തെരുവുകളും കുടുംബത്തിനും സുഹൃത്തുകൾക്കുമൊപ്പം ചിലവഴിക്കാൻ പറ്റിയ സ്ഥലങ്ങളാണ്. നവംബർ തൊട്ട് ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ സമയം.

Content Highlights- The most searched places on Google by Indians in 2025

dot image
To advertise here,contact us
dot image