

തൃശൂര്‍: പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിക്ക് സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്ക്. ചാവക്കാട് നഗരസഭ ആറാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശബ്‌ന ഫസലുവിന് തെരഞ്ഞെടുപ്പിന് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് സ്‌കൂട്ടറില്‍ നിന്ന് വീണത്.
സ്‌കൂട്ടറോടിച്ച് പോകുമ്പോള്‍ ചാവക്കാട് പൊലീസ് സ്റ്റേഷന് പിന്‍വശത്തെ റോഡില്‍വെച്ചാണ് പൂച്ച കുറുകെ ചാടിയത്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശബ്‌നയെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മൂന്ന് ദിവസത്തെ വിശ്രമവും നിരീക്ഷണവും ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: local election Candidate injured after falling from scooter