

ഗുവാഹതി: അസമില്‍ പാസാക്കിയ ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ബില്‍ മുസ്‌ലിം വിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബില്‍ മുസ്‌ലീം വിരുദ്ധമല്ലെന്നും യഥാര്‍ത്ഥ മുസ്‌ലിങ്ങള്‍ ബില്ലിനെ എതിര്‍ക്കില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
'യഥാര്‍ത്ഥ മുസ്‌ലിമിന് ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കാനാവില്ല. ഈ ബില്ല് പാസായാല്‍ ഇവിടുത്തെ ആളുകള്‍ക്ക് യഥാര്‍ത്ഥ മുസ്‌ലിമാകാന്‍ കഴിയും. അതുകൊണ്ട് മുസ്‌ലിങ്ങള്‍ ഈ നിയമത്തെ അംഗീകരിക്കും. തുര്‍ക്കി രാജ്യങ്ങളില്‍ പോലും ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്. പാകിസ്താനില്‍ പോലും ഇതിനായി ഒരു മധ്യസ്ഥ സമിതിയുണ്ട്.' ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
കൂടാതെ അടുത്ത തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏകീകൃത സിവില്‍ കോഡ് പാസാക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. മുഖ്യമന്ത്രിയായാല്‍ ആദ്യത്തെ നിയമസഭാ സമ്മേളനത്തില്‍ യുസിസി നടപ്പാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും ബിശ്വ ശര്‍മ്മ പറഞ്ഞു.
ഒന്നിലധികം വിവാഹം ചെയ്യുന്നവര്‍ക്ക് മാത്രമല്ല. അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ശിക്ഷ നല്‍കാനാണ് ബില്ലില്‍ പറയുന്നത്. വിവാഹത്തെ അനുകൂലിക്കുന്നവര്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കും രണ്ടര വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാമെന്നാണ് ബില്ലില്‍ പറയുന്നത്. ബില്‍ പ്രകാരം ബഹുഭാര്യത്വം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ ഗോത്ര വിഭാഗങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Content Highlight; Assam passes anti-polygamy bill with a 10-year jail term; CM asserts it is not anti-Islam