എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ ഇ ഡി കസ്റ്റഡിയിൽ

പല തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നായിരുന്നു ഇഡി നടപടി

എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ ഇ ഡി കസ്റ്റഡിയിൽ
dot image

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസൽ ​ഗഫൂ‍ർ.

കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസിൽ വെച്ച് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ ഡി ക്ക്‌ മുന്നിൽ ഹാജരാകാത്തതിനാൽ ഇന്ന് വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights: MES President Fazal Ghafoor in ED custody

dot image
To advertise here,contact us
dot image