

തൃശ്ശൂര്‍: നോവലിസ്റ്റ് ലിസിയെ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം ആലോചന. ലാലൂര്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലിസിയെ മത്സരിപ്പിച്ചേക്കും.
അരണാട്ടുകരയില്‍ താമസിക്കുന്ന ലിസിയുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തി. അനുകൂല മറുപടിയാണ് ലിസി നല്‍കിയതെന്നാണ് പാര്‍ട്ടി നേതാക്കളില്‍ നിന്നുള്ള വിവരം.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലിസി പരീക്ഷിക്കാനായിരുന്നു സിപിഐഎമ്മിന്റെ ആദ്യ ആലോചന. എന്നാല്‍ പിന്നീട് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലേക്കെത്തി.
സിഎസ്ബി ബാങ്കില്‍ ചീഫ് മാനേജര്‍ ആയിരുന്നു ലിസി. ലിസിയുടെ പ്രശസ്ത നോവല്‍ 'വിലാപ്പുറങ്ങള്‍' സിപിഐഎം അനുഭാവ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ്.
Content Highlights: Novelist Lissy may become CPM's mayoral candidate in Thrissur