'ടീമിന് ബാധ്യതയാവില്ല, ഫിറ്റാണെങ്കിൽ കളിക്കും'; 2026 ലോകകപ്പിനെ കുറിച്ച് മെസി

2026 ഫിഫ ലോകകപ്പില്‍ അർജന്റീന ടീമിനായി കളിക്കാൻ ആഗ്രഹമുണ്ടെന്ന് ലയണൽ മെസി

'ടീമിന് ബാധ്യതയാവില്ല, ഫിറ്റാണെങ്കിൽ കളിക്കും'; 2026 ലോകകപ്പിനെ കുറിച്ച് മെസി
dot image

2026 ഫിഫ ലോകകപ്പില്‍ അർജന്റീന ടീമിനായി കളിക്കാൻ ആഗ്രഹമുണ്ടെന്ന് ലയണൽ മെസി. എന്നാല്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ മാത്രമെ ലോകകപ്പില്‍ കളിക്കൂവെന്നും ടീമിന് ബാധ്യതയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു.

അതേ സമയം ആറാമത്തെ ലോകകപ്പിന് തയ്യാറെടുക്കുന്ന മെസി അർജന്റീനക്ക് വേണ്ടി 195 മത്സരങ്ങളില്‍ നിന്ന് 114 ഗോള്‍ നേടിയിട്ടുണ്ട്. 2022 ഖത്തറിൽ നീണ്ട കാലത്തിന് ശേഷം തന്റെ രാജ്യത്തിനായി കിരീടം നേടി നൽകി. ഏഴ് ഗോളും മൂന്ന് അസിസ്റ്റും നേടിയ താരം തന്നെയായിരുന്നു ടൂർണമെന്റ് താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയത്.

2006 ലാണ് താരം ഫിഫ ലോകകപ്പിൽ അരങ്ങേറുന്നത്. ശേഷം 2014 ൽ ടീമിനെ ഫൈനലിലെത്തിച്ചു. ഫൈനലിൽ ജർമനിയോട് തോറ്റെങ്കിലും നാല് ഗോളും ഒരു അസിസ്റ്റും നേടിയ താരമായിരുന്നു ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. അർജന്റീനക്കായി കോപ്പ കിരീടങ്ങളും ഫൈനലിസീമയും നേടി. നിലവിൽ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി പന്ത് തട്ടുന്ന താരം മികച്ച ഫോമിലാണ്.

Content Highlights: lional messi on fifa world cup 2026

dot image
To advertise here,contact us
dot image